മദനിയ്ക്ക് ചികിത്സ ലഭ്യമാക്കാൻ സർക്കാർ ഇടപെടൽ നടത്തണം; പി.ഡി.പി നേതാക്കള്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

  • Post category:news
  • Reading time:1 min read
You are currently viewing മദനിയ്ക്ക് ചികിത്സ ലഭ്യമാക്കാൻ സർക്കാർ ഇടപെടൽ നടത്തണം; പി.ഡി.പി നേതാക്കള്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

പി.ഡി.പി സ്ഥാപകന്‍ അബ്ദുള്‍ നാസര്‍ മദനിയ്ക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കുന്നതിന് സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് ഇടപെടല്‍ വേണമെന്ന ആവശ്യമുന്നയിച്ച് പി.ഡി.പി നേതാക്കള്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും. മദനിയുടെ ആരോഗ്യസ്ഥിതി അനുദിനം വഷളായി കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

പി.ഡി.പി കേന്ദ്രകമ്മിറ്റി പ്രതിനിധി സംഘം പൂന്തുറ സിറാജിന്‍റെ നേതൃത്വത്തിലാണ് മുഖ്യമന്ത്രിയെ നേതാക്കള്‍ കാണുക. പ്രമേഹം കൂടിയതിനെ തുടര്‍ന്ന് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് അബ്ദുള്‍ നാസര്‍ മദനി. മദനിയുടെ ആരോഗ്യ നില മോശമാകുന്ന സാഹചര്യത്തില്‍ ബംഗളൂരുവിലെ വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന ആവശ്യവും നേതാക്കള്‍ മുന്നോട്ട് വെയ്ക്കും.

0Shares