കെച്ചി: മത്സ്യബന്ധന ബോട്ടില്‍ കപ്പല്‍ ഇടിച്ച് രണ്ട് മത്സ്യ തൊഴിലാളികള്‍ മരിച്ചു. ഒരാളെ കാണാതായി. കുളച്ചല്‍ സ്വദേശി തമ്പിദുരൈ, രാഹുല്‍ എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ രണ്ട്മണിയോടെ പുതുവൈപ്പിനില്‍ നിന്ന് 12 നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടമുണ്ടായത്.14 തൊഴിലാളികളാണ് മത്സ്യബന്ധന ബോട്ടില്‍ ഉണ്ടായിരുന്നത്. ഇതില്‍ 11 പേര്‍ രക്ഷപ്പെട്ടു.

പനാമ രജിസ്ട്രേഷനിലുള്ള “ആംബര്‍” എന്ന കപ്പലാണ് ബോട്ടില്‍ ഇടിച്ചത്. കോസ്റ്റ്ഗാര്‍ഡും നേവിയും കപ്പല്‍ കസ്റ്റഡിയിലെടുത്ത് കൊച്ചിയിലേക്ക് കൊണ്ടുവരും. അപകടത്തില്‍പെട്ട മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്താന്‍ ശ്രമിക്കാതെ കപ്പല്‍ കടന്നുകളയുകയായിരുന്നുവെന്ന് രക്ഷപ്പെട്ട മത്സ്യതൊഴിലാളികള്‍ പറഞ്ഞു. ഈ സമയം സമീപത്തുണ്ടായിരുന്ന മറ്റൊരു ബോട്ടിലെ തൊഴിലാളികളാണ് അപകടത്തില്‍പെട്ടവരെ രക്ഷപ്പെടുത്തിയത്.