മതില്‍ നിര്‍മ്മാണം: മെക്‌സിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്തി ട്രംപ്.

  • Post category:news
  • Reading time:1 min read
You are currently viewing മതില്‍ നിര്‍മ്മാണം: മെക്‌സിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്തി ട്രംപ്.

വാഷിംങ്ടണ്‍: അമേരിക്കയുടെ തെക്കന്‍ അതിര്‍ത്തിക്കും മെക്‌സിക്കോയ്ക്കും ഇടയില്‍ മതില്‍ കെട്ടാനുള്ള ചെലവ് മെക്‌സിക്കോയില്‍ നിന്നും ഈടാക്കാനൊരുങ്ങി ട്രംപ്. മതില്‍ നിര്‍മ്മാണത്തിനുള്ള പണം കണ്ടെത്താന്‍ മെക്‌സിക്കോയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് 20 ശതമാനം നികുതിയാണ് ഏര്‍പ്പെടുത്തിയത്. ഇത്തരത്തില്‍ നികുതിയിലൂടെ മാത്രം പ്രതിവര്‍ഷം 100 കോടി ഡോളര്‍ കണ്ടെത്താന്‍ സാധിക്കും.

അതിര്‍ത്തിയില്‍ മതില്‍ കെട്ടുന്നതിന് വരുന്ന ചെലവുകള്‍ മെക്‌സിക്കോയില്‍ നിന്നും ഈടാക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ ട്രംപ് പറഞ്ഞിരുന്നു. പ്രസിഡന്റായി സ്ഥാനമേറ്റെടുത്തതിന് പിന്നാലെയാണ് ട്രംപ് തന്റെ കടുത്ത നടപടികള്‍ പ്രാവര്‍ത്തികമാക്കുന്നത്. മതില്‍ നിര്‍മ്മാണത്തിനു വരുന്ന ചെലവുകള്‍ തങ്ങള്‍ വഹിക്കില്ലെന്ന് മെക്‌സിക്കന്‍ അധികാരികള്‍ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മെക്‌സിക്കോയില്‍ നിന്നുള്ള ഇറക്കുമതി ഉല്‍പ്പന്നങ്ങള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്തി മതില്‍ നിര്‍മ്മാണ ചെലവുകള്‍ ഈടാക്കാന്‍ ട്രംപ് തീരുമാനിച്ചത്. അതിനിടെ യു.എസിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ച് മെക്‌സിക്കന്‍ പ്രസിഡന്റ് എന്റിക്വേ പെന നെയ്‌റ്റോ അടുത്താഴ്ച്ച നടത്താനിരുന്ന വാഷിംങ്ടണ്‍ സന്ദര്‍ശനം റദ്ദാക്കി.

0Shares