മതസ്പര്‍ധയുണ്ടാക്കുന്ന സോഷ്യൽ മീഡിയാ പോസ്റ്റ്; എം. സ്വരാജ് എം.എല്‍.എക്കെതിരെ ഡി.ജി.പിയ്ക്ക് പരാതി

  • Post category:news
  • Reading time:1 min read
You are currently viewing മതസ്പര്‍ധയുണ്ടാക്കുന്ന സോഷ്യൽ മീഡിയാ പോസ്റ്റ്; എം. സ്വരാജ് എം.എല്‍.എക്കെതിരെ ഡി.ജി.പിയ്ക്ക് പരാതി

അയോധ്യ വിധിയുടെ പശ്ചാത്തലത്തില്‍ ഫേസ്ബുക്ക് പോസ്റ്റിട്ട എം. സ്വരാജ് എം.എല്‍.എക്കെതിരെ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രകാശ് ബാബുവാണ് പരാതി നല്‍കിയത്.
‘വര്‍ത്തമാനകാല ഇന്ത്യയില്‍ മറിച്ചൊരുവിധിയുണ്ടാകുമെന്ന് നിഷ്‌കളങ്കരേ, നിങ്ങളിപ്പോഴും പ്രതീക്ഷിച്ചിരിക്കുന്നുവോ?’ എന്നായിരുന്നുഅയോധ്യ വിധിക്ക് പിന്നാലെയുള്ള എം. സ്വരാജിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. ഈ പോസ്റ്റ് ജനങ്ങള്‍ക്കിടയില്‍ സ്പര്‍ധയും വിദ്വേഷവും ഉണ്ടാക്കുന്നതാണന്നും പ്രകാശ് ബാബു പരാതിയില്‍ ചൂണ്ടിക്കാട്ടി.

അതേസമയം, അയോധ്യ വിധിക്ക് പിന്നാലെ സാമൂഹിക മാധ്യമങ്ങളിലൂടെ മതസ്പര്‍ധ ഉണ്ടാക്കുന്ന വിധത്തില്‍ അഭിപ്രായ പ്രകടനം നടത്തിയതിന് കൊച്ചിയില്‍ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഫേസ്ബുക്ക് അക്കൗണ്ട് ഉടമകള്‍ക്കെതിരെ കൊച്ചി സെന്‍ട്രല്‍ പോലീസാണ് കേസെടുത്തത്.സംസ്ഥാന പോലീസിലെ സൈബര്‍ ഡോം വിഭാഗമാണ് പോസ്റ്റ് കണ്ടെത്തിയത്.

0Shares