
കൊച്ചി: കൊച്ചി പീസ് സ്കൂള്‍ ഡയറക്ടര്‍ എം.എം അക്ബറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്കെതിരെ പുറപ്പെടുവിച്ച ലുക്ക് ഔട്ട് നോട്ടീസിൻ്റെ അടിസ്ഥാനത്തിൽ ഹൈദരാബാദ് വിമാനത്താവളത്തില്‍ വെച്ച് പോലീസ് കസ്റ്റഡിയിലെടുത്തു എന്നാണ് വിവരം.
മതസ്പര്‍ദ്ധ വളര്‍ത്തുന്ന പാഠഭാഗം പഠിപ്പിച്ചെന്ന കേസിലാണ് പോലീസ് നടപടി. ഇയാള്‍ കുറച്ചു കാലമായി വിദേശത്തായിരുന്നു. കേസില്‍ ഹാജരാകാന്‍ നിരവധി തവണ അന്വേഷണ സംഘം ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ ഹാജരായിരുന്നില്ല. ഇതേ തുടർന്നാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. കേരളത്തിലെത്തിച്ച ശേഷം അക്ബറിൻ്റെ അറസ്റ്റ് രേഖപ്പെടുത്തും എന്നാണ് റിപ്പോർട്ട്.