മണ്ണിടിച്ചില്‍ മൂന്നാര്‍ ഒറ്റപ്പെടുന്നു; പ്രദേശവാസികള്‍ക്ക് കനത്ത ജാഗ്രതാ നിര്‍ദേശം

  • Post category:news
  • Reading time:1 min read
You are currently viewing മണ്ണിടിച്ചില്‍ മൂന്നാര്‍ ഒറ്റപ്പെടുന്നു; പ്രദേശവാസികള്‍ക്ക് കനത്ത ജാഗ്രതാ നിര്‍ദേശം

തൊടുപുഴ: മാട്ടുപ്പെട്ടി അണക്കെട്ട് തുറന്നതും കനത്ത മഴയും കാരണം മൂന്നാര്‍ ഒറ്റപ്പെട്ടു. വീടുകളും കടകളും വെള്ളത്തിലായി. പ്രദേശവാസികള്‍ക്ക് കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിരിക്കുകയാണ്. മാട്ടുപ്പെട്ടി അണക്കെട്ടിന്റെ മൂന്നാമത്തെ ഷട്ടറും തുറക്കാനൊരുങ്ങുന്ന സാഹചര്യം നേരിടാന്‍ മുന്നൊരുക്കങ്ങള്‍ നടത്തുന്ന തിരക്കിലാണ് അതികൃതര്‍. മുന്നാറിലൂടെയൊഴുകുന്ന മുതിരപ്പുഴയാര്‍ കരകവിഞ്ഞ് ഒഴുകുകയാണ്. മുതിരപ്പുഴ മുമ്പൊരിക്കലും ഇല്ലാത്ത വിധം നിറഞ്ഞൊഴുകുകയാണ്. അമ്പത് വര്‍ഷത്തിനിടെ ഒരിക്കലും ഇതുപോലെ വെള്ളപ്പൊക്കം ഉണ്ടായിട്ടില്ല. പഴയ മൂന്നാര്‍ ഉള്‍പ്പടെയുള്ള പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ബസുകള്‍ മാത്രമാണ് മൂന്നാര്‍ ടൗണിലേക്ക് സര്‍വീസ് നടത്തുന്നത്. ഡാമിലെ ജലനിരപ്പ് ഉയരുന്നത് കണക്കിലെടുത്ത് മൂന്നാര്‍, മുതിരപ്പുഴ, കല്ലാര്‍കുട്ടി, ലോവര്‍ പെരിയാര്‍ മേഖലകളിലുള്ളവര്‍ അതീവജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്.

0Shares