മണ്ണിടിച്ചല്‍ ശക്തം; ശ്രീനഗര്‍-ജമ്മു ദേശീയപാത പൂര്‍ണമായി അടച്ചു

  • Post category:news
  • Reading time:1 min read
You are currently viewing മണ്ണിടിച്ചല്‍ ശക്തം; ശ്രീനഗര്‍-ജമ്മു ദേശീയപാത പൂര്‍ണമായി അടച്ചു

ജമ്മുകശ്മീര്‍: ശ്രീനഗര്‍-ജമ്മു പാതപാതയില്‍ മണ്ണിടിച്ചല്‍ ശക്തമായതിനെ തുടര്‍ന്ന് ദേശീയ പാതയിലെ ഗതാഗതം പൂര്‍ണമായി നിര്‍ത്തി വച്ചു. സംസ്ഥാനത്തെ രംബാന്‍ ജില്ലയിലെ രംസു മേഖലയിലാണ് ശക്തമായ മണ്ണിടിച്ചിലുണ്ടായത്. കശ്മീര്‍ താഴ് വരയുമായി ബന്ധിപ്പിക്കുന്ന ഏകപാതയാണ് ശ്രീനഗര്‍-ജമ്മു ദേശീയപാത. 295 കിലോമീറ്ററാണ് പാതയുടെ നീളം. മണ്ണ് മാറ്റി, ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമം നടന്നു വരികയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

0Shares