മണ്ഡലകാലത്ത് ശബരിമലയില്‍ സുരക്ഷയൊരുക്കാന്‍ 15,000 പൊലീസുകാരും ആകാശനിരീക്ഷണവും

  • Post category:news
  • Reading time:1 min read
You are currently viewing മണ്ഡലകാലത്ത് ശബരിമലയില്‍ സുരക്ഷയൊരുക്കാന്‍ 15,000 പൊലീസുകാരും ആകാശനിരീക്ഷണവും

തിരുവനന്തപുരം: മണ്ഡലം-മകരവിളക്ക് തീര്‍ത്ഥാടനകാലത്ത് ശബരിമലയില്‍ സുരുക്ഷയൊരുക്കാനും തിരക്ക് നിയന്ത്രിക്കാനുമായി 15000 ത്തോളം പോലീസുകാരെ നിയമിക്കും. ആകാശനിരീക്ഷണം ഉള്‍പ്പടേയുള്ള സജ്ജീകരണങ്ങളോടെ ആയിരിക്കും മണ്ഡല-മകരവിളക്ക് കാലത്തെ സുരക്ഷാ ക്രമീകരണം. നവംബര്‍ 14 മുതല്‍ ജനുവരി 16 വരെയാണ് ഇത്തരത്തില്‍ സുരക്ഷാക്രമീകരണങ്ങള്‍ സജ്ജമാക്കുന്നത്.ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതിവിധി വന്നതിന് ശേഷം തുലാമാസ പൂജ, ചിത്തിര ആട്ടവിശേഷം എന്നിവയ്ക്ക് നടതുന്നപ്പോഴുണ്ടായത് പോലുള്ള അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിന് വേണ്ടിയാണ് കര്‍ശന സുരക്ഷ ഒരുക്കുന്നത്. ശബരിമലയില്‍ സംഘര്‍ഷ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളും വിശദമായ സുരക്ഷാ പദ്ധതി ഒരുക്കാന്‍ പോലീസിനെ പ്രേരിപ്പിച്ചിട്ടുണ്ട്. ഓരോഘട്ടത്തിലും മൊത്തം നാലായിരത്തോളം പോലീസുകാരാണ് ശബരിമലയില്‍ ചുമതലയില്‍ ഉണ്ടാവുക. ഇവര്‍ക്ക് പുറമെ റാപ്പിഡ് ആക്ഷന്‍ ഫോര്‍സിന്റെയും ദേശീയ ദുരന്തനിവാരണ സേനയുടെയും രണ്ട് സംഘങ്ങളെയും നിയമിക്കും. കോട്ടയം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, കൊല്ലം റൂറല്‍ ജില്ലകളിലെ സ്ഥിരം പോലീസ് സംവിധാനങ്ങള്‍ കൂടാതെയാണ് നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ പ്രത്യേക സുരക്ഷ ഓരുക്കുന്നത്.

0Shares