തിരുവനന്തപുരം: മന്ത്രി എം.എം മണി മൂന്നാറില്‍ നടത്തിയ പ്രസംഗത്തില്‍ സ്ത്രീ വിരുദ്ധത ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിനാല്‍ അദ്ദേഹത്തിനെതിരെ കേസെടുത്തിട്ടില്ലെന്നും അദ്ദേഹം നിയമസഭയില്‍ വ്യക്തമാക്കി.

മൂന്നാറിലെ കൈയ്യേറ്റം ഒഴിപ്പിക്കലിന് മണി തടസം നിന്നിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മൂന്നാറിലെ ഇരുപതാം മൈലില്‍ വൈദ്യുതമന്ത്രി എം.എം മണി നടത്തിയ പ്രസംഗം വലിയ വിവാദമായിരുന്നു.