തിരുവനന്തപുരം: വീണ്ടും വീണ്ടും നാവ് വിനയാകുന്ന എം.എം മണിയെ വിമര്‍ശിച്ച് കൊണ്ട് ഗീവര്‍ഗീസ് കുറീലോസ് അച്ചന്‍ പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. സബ് കലക്ടര്‍ ശ്രീരാം വെങ്കിട്ടരാമനെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ട് മണി നടത്തിയ പ്രസംഗത്തിന് പിന്നാലെയായിരുന്നു മണിയെ വിമര്‍ശിച്ച് കുറീലോസ് തിരുമേനി ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ: ഒരു വിശ്വാസി എന്ന നിലയില്‍ വിനയപൂര്‍വ്വം പറയട്ടെ… മണിയാശാന്റെ ‘വിശ്വാസി ‘കളോടുള്ള സ്‌നേഹം അസഹനീയമാകുന്നു. ദയവു ചെയ്ത് അദ്ദേഹത്തിന്റെ നാവിനെ ഉത്തരവാദിത്വപ്പെട്ടവര്‍ നിയന്ത്രിക്കണം. ഒരു സര്‍ക്കാരിനും ഭൂഷണമല്ല ഈ മന്ത്രിയുടെ വായ്‌മൊഴി വഴക്കം. കുറീലോസ് അച്ചന്റെ ഫേസ്ബുക്ക് പോസ്റ്റ് വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.