മണിപ്പൂര്‍ ഗവര്‍ണറെ തടഞ്ഞ് ആലുവയില്‍ യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകരുടെ പ്രതിഷേധം

  • Post category:news
  • Reading time:1 min read
You are currently viewing മണിപ്പൂര്‍ ഗവര്‍ണറെ തടഞ്ഞ് ആലുവയില്‍ യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകരുടെ പ്രതിഷേധം

മണിപ്പൂര്‍ ഗവര്‍ണര്‍ക്ക് നേരെ ആലുവയില്‍ കരിങ്കൊടി പ്രതിഷേധം. ആലുവ ഗസ്റ്റ് ഹൗസിലെത്തിയ യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകരാണ് ഗവര്‍ണര്‍ നജ്മ ഹെപ്തുള്ളയുടെ വാഹനം തടഞ്ഞ് പ്രതിഷേധം ഉയര്‍ത്തിയത്. ലക്ഷദ്വീപിലേക്ക് പോകാനായി ആലുവ പാലസില്‍ എത്തിയ ഗവര്‍ണര്‍ വിമാനത്താവളത്തിലേക്ക് പുറപ്പെട്ടപ്പോഴായിരുന്നു പ്രതിഷേധം.

ഗവര്‍ണറുടെ വാഹനവ്യൂഹത്തിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് പി.ബി സുനീറിന്‍റെ നേതൃത്വത്തിലുള്ളവരാണ് പ്രതിഷേധവുമായെത്തിയത്. തുടര്‍ന്ന് പോലീസെത്തി സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. മണിപ്പൂര്‍ സര്‍ക്കാരും ജനങ്ങളും പൗരത്വ ഭേദഗതി നിയമത്തെ സ്വീകരിച്ചുവെന്നും അവിടെ പ്രശ്‌നങ്ങളില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

 

0Shares