മണിപ്പൂരിന്റെ ഉരുക്കു വനിത ഇറോം ശര്‍മിളയ്ക്ക് കന്നി പോരാട്ടത്തില്‍ തോല്‍വി.

  • Post category:news
  • Reading time:1 min read
You are currently viewing മണിപ്പൂരിന്റെ ഉരുക്കു വനിത ഇറോം ശര്‍മിളയ്ക്ക് കന്നി പോരാട്ടത്തില്‍ തോല്‍വി.

ഇംഫാല്‍: ഐതിഹാസിക സമരനായിക ഇറോം ശര്‍മിളയ്ക്ക് മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ദയനീയ തോല്‍വി. തൗബാല്‍ മണ്ഡലത്തില്‍ മണിപ്പൂര്‍ മുഖ്യമന്ത്രിയായിരുന്ന കോണ്‍ഗ്രസിന്റെ ഒക്രാം ഇബോബി സിംഗിനെതിരെയാണ് ഇറോം ശര്‍മിള മത്സരിച്ചിരുന്നത്. സിപിഎം പിന്തുണയോടെ മത്സരിച്ച ഇറോം ശര്‍മിളയ്ക്ക് 51 വോട്ടുകള്‍ മാത്രമാണ് നേടാനായത്.
പീപ്പിള്‍സ് റീസര്‍ജന്‍സ് ആന്‍ഡ് ജസ്റ്റിസ് അലയന്‍സ് നേതാവും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ഇറോം ചാനു ശര്‍മിളയുടെ ആദ്യ തിരഞ്ഞെടുപ്പ് പോരാട്ടമായിരുന്നു ഇത്തവണത്തേത്. മണിപ്പൂരില്‍ പട്ടാളത്തിന്റെ പ്രത്യേക അധികാര നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വര്‍ഷങ്ങളായി നിരാഹാര സമരം നടത്തിയ ഇറോം നിരാഹാരം അവസാനിപ്പിച്ച് രൂപീകരിച്ച പീപ്പിള്‍സ് റീസര്‍ജന്‍സ് ജസ്റ്റിസ് അലയന്‍സ് (പ്രജ )പാര്‍ട്ടി സ്ഥാനാര്‍ഥി ആയാണ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനിറങ്ങിയത്.
0Shares