മഞ്​ജു വാര്യരെ ലോക്​സഭാ തെരഞ്ഞെടുപ്പിൽ എറണാകുളത്ത്​ സ്​ഥാനാർഥിയാക്കാൻ സി.പി.ഐ.എം; പിന്നിൽ ഏതു വിധവും എറണാകുളം പിടിക്കണമെന്ന ഉറച്ച തീരുമാനം

  • Post category:news
  • Reading time:1 min read
You are currently viewing മഞ്​ജു വാര്യരെ ലോക്​സഭാ തെരഞ്ഞെടുപ്പിൽ എറണാകുളത്ത്​ സ്​ഥാനാർഥിയാക്കാൻ സി.പി.ഐ.എം; പിന്നിൽ ഏതു വിധവും എറണാകുളം പിടിക്കണമെന്ന ഉറച്ച തീരുമാനം

കൊച്ചി: നടി മഞ്​ജു വാര്യരെ അടുത്ത ലോക്​സഭാ തെരഞ്ഞെടുപ്പിൽ എറണാകുളത്ത്​ സ്​ഥാനാർഥിയാക്കാൻ സി.പി.ഐ.എമ്മിൽ ആലോചന. ഇതു സംബന്ധിച്ച്​ നേതാക്കൾക്കിടയിൽ അനൗപചാരിക ചർച്ചകൾ പല തവണ നടന്നുകഴിഞ്ഞു. പാർട്ടി നേതാക്കൾക്കിടയിൽ ഇതു സംബന്ധിച്ച്​ ധാരണയായതായാണ്​ വിവരം. ഏതു വിധവും എറണാകുളം പിടിക്കണമെന്ന ഉറച്ച തീരുമാനമാണ്​ തെരഞ്ഞെടുപ്പിൽ മഞ്​ജു വാര്യരുടെ പ്രതിച്ഛായ മുതലാക്കാനുള്ള നീക്കത്തിന്​ പിന്നിൽ. വിശാല കൊച്ചി വികസന അതോറിറ്റിയുടെ അധ്യക്ഷനായ പിണറായിയുടെ വിശ്വസ്​തൻ സി.എൻ. മോഹനനെ സംസ്​ഥാന സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്താനും ധാരണയായി​.

ഇടതു സർക്കാറിന്‍റെ പല പദ്ധതികളുടെയും ബ്രാൻഡ്​ അംബാസഡറാണ് മഞ്​ജു. അടുത്ത സമയത്തായി സർക്കാറി​​ന്റെ പ്രവർത്തനത്തെ തുറന്ന്​ പ്രശംസിക്കുകയും ചെയ്​തിരുന്നു. എറണാകുളത്ത്​ പല പരിപാടികളിലും സജീവമാകാനും അവർ ശ്രമിക്കുന്നുണ്ട്​. പി. രാജീവിനെ തന്നെ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കാനും ലോക്​സഭാ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തെ സ്​ഥാനാർഥിയാക്കാനുമാണ്​ നേരത്തെ ധാരണയുണ്ടായിരുന്നത്​. എന്നാൽ, പുതിയ ധാരണ അനുസരിച്ച്​ രാജീവ്​ അടുത്ത മൂന്ന്​ വർഷവും സെക്രട്ടറിയായി തുടരും.

0Shares