മഞ്ഞുവീഴ്ച; തണുത്ത് വിറച്ച് മൂന്നാര്‍; താപനില പൂജ്യം ഡിഗ്രി

  • Post category:news
  • Reading time:1 min read
You are currently viewing മഞ്ഞുവീഴ്ച; തണുത്ത് വിറച്ച് മൂന്നാര്‍; താപനില പൂജ്യം ഡിഗ്രി

മൂന്നാറില്‍ ഇന്നലെ രാവിലെ താപനില പൂജ്യത്തിലെത്തി. സീസണിലാദ്യമായാണ് താപനില പൂജ്യത്തിലെത്തുന്നത്.
മൂന്നാര്‍ ടൗണ്‍, ലക്ഷ്മി, എല്ലപ്പെട്ടി, കന്നിമല എന്നിവിടങ്ങളിലാണ് ശനിയാഴ്ച രാവിലെ താപനില പൂജ്യത്തിലെത്തിയത്. സെവന്‍മല, നല്ലതണ്ണി, സൈലന്റ്  വാലി, കുണ്ടള എന്നിവിടങ്ങളില്‍ മൂന്നും ഡിഗ്രിയായിരുന്നു ശനിയാഴ്ചത്തെ താപനില.

താപനില പൂജ്യത്തിലെത്തിയതോടെ കന്നിമല, ലക്ഷ്മി, മൂന്നാര്‍ ടൗണ്‍, എല്ലപ്പെട്ടി എന്നിവിടങ്ങളില്‍ ശനിയാഴ്ച വെളുപ്പിന് മഞ്ഞുവീഴ്ചയുണ്ടായി. താപനില വരുംദിവസങ്ങളില്‍ മൈനസിലെത്താനാണ് സാധ്യത. 2019-ല്‍ ജനുവരി ഒന്നുമുതല്‍ 11 വരെ തുടര്‍ച്ചയായി മൂന്നാര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ താപനില മൈനസ് നാലുവരെയെത്തിയിരുന്നു. തണുപ്പ് ശക്തമായതോടെ മൂന്നാറില്‍ വിനോദസഞ്ചാരികളുടെ വരവും വര്‍ദ്ധിച്ചു.

0Shares