മലപ്പുറം: മഞ്ജു വാര്യറെ അശ്രയിച്ചല്ല വനിതാ മതില്‍ പ്രഖ്യാപിച്ചതെന്ന് മന്ത്രി എം.എം മണി. മഞ്ജു വാര്യര്‍ പിന്മാറിയത് വനിതാ മതിലിനെ ബാധിക്കില്ലെന്നും എം.എം മണി മലപ്പുറത്ത് പറഞ്ഞു. മതില്‍ പൊളിയുമെന്ന് പറഞ്ഞ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും ജനുവരി ഒന്നിന് എത്തിയാല്‍ മതില്‍ എങ്ങനെ നിര്‍മ്മിക്കണമെന്ന് കാണിച്ച് തരാമെന്നും എം.എം മണി കൂട്ടിച്ചേര്‍ത്തു. വനിതാ മതിലിലൂടെ ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിടുന്നതായും എം.എം മണി പറഞ്ഞു.
സംസ്ഥാന സര്‍ക്കാറിന്റെ ഒട്ടേറെ പരിപാടികളോട് സഹകരിച്ചിട്ടുണ്ടെന്നും എന്നാല്‍ വനിതാ മതിലിന് ഇതിനോടകം ഒരു രാഷ്ട്രീയ നിറം കൈവന്നിട്ടുണ്ടെന്നും വ്യക്തമാക്കിയാണ് മഞ്ജു പിന്തുണ പിന്‍വലിച്ചത്.
ആ നിലപാട് തന്നെയാണ് വനിതാ മതിലിന്റെ കാര്യത്തിലെന്നും മഞ്ജു വാര്യര്‍ പിന്തുണ പിന്‍വലിച്ചുകൊണ്ട് വിശദമാക്കിയത്.
അതേസമയം വനിതാ മതില്‍ വര്‍ഗ്ഗീയ മതില്‍ തന്നെയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ പറഞ്ഞിരുന്നു. ആ കാര്യങ്ങള്‍ ബോധ്യമായതുകൊണ്ടാണ് നടി മഞ്ജു വാര്യര്‍ വനിതാമതിലിന് നല്‍കിയ പിന്തുണ പിന്‍വലിച്ചതെന്നും ചെന്നിത്തല പ്രതികരിച്ചിരുന്നു.
മഞ്ജു വാര്യറെ അശ്രയിച്ചല്ല വനിതാ മതില്‍ പ്രഖ്യാപിച്ചത്; മഞ്ജുവിൻ്റെ പിന്മാറ്റം ബാധിക്കില്ലെന്ന് മന്ത്രി എം.എം മണി