
കമല്‍ സംവിധാനം ചെയ്യുന്ന പ്രശസ്ത സാഹിത്യകാരി മാധവിക്കുട്ടിയുടെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന ‘ആമി’യില്‍ അഭിനയിക്കാന്‍ പൃഥ്വിക്ക് ഡേറ്റ് ഇല്ലാതെ വന്നപ്പോള്‍ പകരക്കാരനായി ടോവിനോ തോമസ് എത്തുന്നു. അതിഥിവേഷമാണ് ടോവിനോയ്ക്ക്. കഥയില്‍ ഏറെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെയാണ് ടോവിനോ അവതരിപ്പിക്കുന്നത്. മുരളി ഗോപി, അനൂപ് മേനോന്‍ തുടങ്ങിയവരും ചിത്രത്തില്‍ സുപ്രധാനവേഷങ്ങളില്‍ എത്തുന്നു.

ആമി ക്രിസ്മസിനാണ് റിലീസ് ചെയ്യുക. ഇനി ഒരു ഷെഡ്യൂൾ കൂടിയുണ്ട്. കൊച്ചിയിൽ നവംബർ ആറിന് ഈ ഷെഡ്യൂളിന്റെ ചിത്രീകരണം ആരംഭിക്കും. മധു നീലകണ്ഠനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ഗുൽസാറിന്റെയും റഫീഖ് അഹമ്മദിന്റെയും വരികൾക്ക് എം. ജയചന്ദ്രനും തൗഫീഖ് ഖുറേഷിയും സംഗീതം നൽകുന്നു. എഡിറ്റിംഗ്: ശ്രീകർ പ്രസാദ്.
