കൊച്ചി: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസില്‍ സുരേന്ദ്രന്റെ ഹര്‍ജി ഹൈക്കോടതി വീണ്ടും മാറ്റി. കേസ് വീണ്ടും ഡിസംബര്‍ 19 ന് ഹൈക്കോടതി പരിഗണിയ്ക്കും. കേസില്‍ കക്ഷി ചേരാന്‍ അന്തരിച്ച എംഎല്‍എ പി ബി അബ്ദുല്‍ റസാക്കിന്റെ മകന്‍ ഷഫീക്ക് റസാക്കിന് ഹൈക്കോടതി അനുമതി നല്‍കി. 89 വോട്ടുകള്‍ക്ക് തന്നെ പരാജയപ്പെടുത്തിയ പി ബി അബ്ദുല്‍ റസാക്കിനെതിരെ ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.
മരിച്ചു പോയവരുടെയും വിദേശത്തുള്ളവരുടെയും പേരില്‍ റസാഖിന് അനുകൂലമായി കള്ളവോട്ട് ചെയ്തിട്ടുണ്ടെന്നും ഇവരുടെ വോട്ട് ഒഴിവാക്കിയാല്‍ തെരഞ്ഞെടുപ്പ് ഫലം മറ്റൊന്നാകുമെന്നും ചൂണ്ടിക്കാട്ടിയാണ് സുരേന്ദ്രന്‍ കോടതിയെ സമീപിച്ചത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഹര്‍ജി ആയതിനാല്‍, നിയമപരമായി ഹര്‍ജി സ്വമേധയാ പിന്‍വലിക്കാന്‍ കെ.സുരേന്ദ്രന് സാധ്യമല്ല.
മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസ്; സുരേന്ദ്രൻ്റെ ഹര്‍ജി ഹൈക്കോടതി വീണ്ടും മാറ്റി