ഇസ്ലാമാബാദ്: പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെതിരെ സംയുക്ത അന്വേഷണത്തിന് പാകിസ്ഥാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. പനാമ ആസ്ഥാനമായുള്ള മൊസാക് ഫൊന്‍സെക എന്ന നിയമ സ്ഥാപനം വഴി നവാസ് ഷെരീഫിന്റെ മൂന്നുമക്കള്‍ ബ്രിട്ടീഷ് വര്‍ജിന്‍ ഐലന്‍ഡില്‍ കമ്പനികള്‍ തുടങ്ങിയെന്നും ലണ്ടനില്‍ വസ്തു വഹകള്‍ വാങ്ങിയെന്നുമുള്ള ആരോപണമുണ്ടായിരുന്നു.

മൊസാക് ഫൊന്‍സെക വഴി ഇത്തരം ഇടപാടുകള്‍ നടത്തിയവരില്‍ ഭൂരിഭാഗം പേരും ഇതിന്റെ പേരില്‍ കള്ളപ്പണം വെളുപ്പിക്കുകയായിരുന്നു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. സംയുക്ത സംഘത്തോട് രണ്ടുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.