മക്കയിൽ പെട്രോള്‍ ടാങ്കറിന്‌ തീ പിടിച്ചു : ഒഴിവായത് വലിയ ദുരന്തം, നിരവധി വാഹനങ്ങളും കെട്ടിടങ്ങളും കത്തിയമർന്നു.

  • Post category:news
  • Reading time:1 min read
You are currently viewing മക്കയിൽ പെട്രോള്‍ ടാങ്കറിന്‌ തീ പിടിച്ചു : ഒഴിവായത് വലിയ ദുരന്തം, നിരവധി വാഹനങ്ങളും കെട്ടിടങ്ങളും കത്തിയമർന്നു.

ജിദ്ദ : മക്ക-ജിദ്ദ ഹൈവെയില്‍ പെട്രോള്‍ ടാങ്കറിന് തീപ്പിടിച്ച്‌ കത്തിയമര്‍ന്നു. ഹറമൈന്‍ എക്സ്പ്രസ് വേയില്‍ വെള്ളിയാഴ്ചയായിരുന്നു അപകടം. ടാങ്കര്‍ തീ പിടിച്ചുണ്ടായ സ്ഫോടനത്തില്‍ സമീപത്തുണ്ടായിരുന്ന നിരവധി വാഹനങ്ങള്‍ പൂര്‍ണ്ണമായും സമീപത്തെ കെട്ടിടങ്ങൾ ഭാഗികമായും കത്തിയമര്‍ന്നു. ടാങ്കറിന്റെ ഡ്രൈവർ അപകടത്തിൽ മരിച്ചു. മൃതദേഹം ടാങ്കറിനുള്ളില്‍ കത്തികരിഞ്ഞ നിലയിലായിരുന്നു. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തില്‍ മറ്റാര്‍ക്കും കാര്യമായ പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോർട്ട്.

ജിദ്ദയില്‍ നിന്ന് മക്കയിലേക്കുള്ള തീര്‍ത്ഥാടകരുമായി പോകുന്ന പ്രധാന പാതയാണിത്. അപകടം നടന്നയുടന്‍ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് വിഭാഗത്തിന്‍റെ കൃത്യമായ പ്രവര്‍ത്തനങ്ങള്‍ അപകടത്തിന്റെ തീവ്രത കുറച്ചു. തീ മറ്റിടങ്ങളിലേയ്ക്ക് പടരുന്നത് തടയാനായതും ആൾ അപായം കുറക്കാനായി.

0Shares