മക്കയിലെ ഹറം ശെരീഫിൻ്റെ മുകള്‍ നിലയില്‍നിന്നും ചാടി പാക്ക് സ്വദേശി മരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing മക്കയിലെ ഹറം ശെരീഫിൻ്റെ മുകള്‍ നിലയില്‍നിന്നും ചാടി പാക്ക് സ്വദേശി മരിച്ചു

മക്ക: വിശുദ്ധ മക്കയിലെ ഹറം ശെരീഫിൻ്റെ മുകള്‍ നിലയില്‍നിന്നും ചാടി പാക്ക് സ്വദേശി മരിച്ചു. മതാഫില്‍ കഅബ എന്നയാളാണ് മരിച്ചത്. വിശുദ്ധമാസത്തില്‍ വലിയ തിരക്കിനിടയിലാണ് സംഭവം. വിശ്വാസികള്‍ നിസ്‌കാരത്തിന്റെ അവസാനത്തെ റകഅത്ത് നിര്‍വ്വഹിക്കുന്നതിനിടെ വെള്ളിയാഴ്ച രാത്രി 9.20ഓടെയാണ് സംഭവം. വിശ്വാസികള്‍ പ്രദക്ഷിണം ചെയ്യുന്ന ഭാഗത്തേക്ക് മുകളില്‍നിന്നും ഇയാള്‍ ചാടുകയായിരുന്നു. സൗദിയില്‍ ജോലി ചെയ്തിരുന്നാളെന്നാണ് റിപ്പോര്‍ട്ട്.

https://www.youtube.com/watch?v=xPFDCEfLOcw

സംഭവം നടന്നയുടന്‍ തന്നെ മക്കയിലെ സുരക്ഷാ ജീവനക്കാര്‍ പ്രദേശം വളയുകയും ഇയാളുടെ മൃതദേഹം മാറ്റുകയും ചെയ്തു. വിശ്വാസികള്‍ക്ക് ബുദ്ധിമുട്ടില്ലാത്തവിധം പ്രദേശം നിമിഷങ്ങള്‍ക്കകം നിയന്ത്രണവിധേയമാക്കുകയായിരുന്നു. ഇയാളുടെ മൃതദേഹം ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പ്രാര്‍ത്ഥനാ ചടങ്ങില്‍ പങ്കെടുക്കുകയായിരുന്ന ആളുകള്‍ക്ക് ഇടയിലേക്കാണ് ഇയാള്‍ ചാടിയത്. സംഭവത്തില്‍ മറ്റാര്‍ക്കും പരിക്കേറ്റിട്ടില്ല. മക്കയുടെ ചുമതലയുള്ള പോലീസ് സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

0Shares