മകള്‍ക്ക് പിന്നാലെ മകനും: ജയലളിതയുടെ മകനാണെന്ന അവകാശവാദവുമായി യുവാവ് രംഗത്ത്.

  • Post category:news
  • Reading time:1 min read
You are currently viewing മകള്‍ക്ക് പിന്നാലെ മകനും: ജയലളിതയുടെ മകനാണെന്ന അവകാശവാദവുമായി യുവാവ് രംഗത്ത്.

ചെന്നൈ: ജയലളിതയുടെ മകനാണെന്ന അവകാശവാദവുമായി യുവാവ് രംഗത്തെി. ഈറോഡ് സ്വദേശി കൃഷ്ണ മൂര്‍ത്തിയാണ് താന്‍ ജയലളിതയുടെ മകനാണ് എന്ന അവകാശവാദവുമായെത്തിയത്. ജയലളിതയെ ചിലര്‍ കൊലപ്പെടുത്തിയതാണെന്ന് കാണിച്ച് യുവാവ് ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കിയിരുന്നു. 2016 സെപ്തംബര്‍ 14ന് താന്‍ ജയലളിതയ്‌ക്കൊപ്പം താമസിച്ചിരുന്നതായും താന്‍ മകനാണെന്ന കാര്യം ലോകത്തെ അറിയിക്കാനിരിക്കുകയായിരുന്നെന്നും ഇയാള്‍ പറഞ്ഞു. എന്നാല്‍ തന്നെ പുറം ലോകത്ത് പരിചയപ്പെടുത്തി കൊടുക്കുന്നത് ശശികലയ്ക്ക് ഇഷ്ട്ടമല്ല. ഇത് സംബന്ധിച്ച് ശശികലയും ജയലളിതയും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും ശശികല പടികള്‍ക്ക് മുകളില്‍ നിന്ന് ജയലളിതയെ തള്ളി താഴെയിടുകയായിരുന്നു.

പേടിമൂലമാണ് ഈ കാര്യങ്ങള്‍ താന്‍ മുമ്പ് പറയാതിരുന്നത്. ഇപ്പോള്‍ അത് സമൂഹത്തിനെ അറിയിക്കാനുള്ള ധൈര്യം ലഭിച്ചതിനാലാണ് ഇപ്പോള്‍ ഇത് വെളിപ്പെടുത്തിയത്. ജയലളിതയുടെ ഏക മകനായ താനാണ് അവരുടെ സ്വത്തിന്റെ ഏക അവകാശിയെന്നും യുവാവ് പറഞ്ഞു. നേരത്തെ എം.ജി. ആറിന്റെയും ജയലളിതയുടെയും മകളാണെന്ന് പറഞ്ഞ് പ്രിയാ ലക്ഷ്മി എന്ന യുവതി അടുത്തിടെ രംഗത്തെത്തിയിരുന്നു. എന്നാല്‍ അത് വ്യാജമാണെന്ന് തെളിഞ്ഞിരുന്നു.

0Shares