മകളെ ശല്യം ചെയ്ത യുവാവിനെ കുത്തികൊന്നു: പെൺകുട്ടിയുടെ പിതാവ് പിടിയിൽ

  • Post category:news
  • Reading time:1 min read
You are currently viewing മകളെ ശല്യം ചെയ്ത യുവാവിനെ കുത്തികൊന്നു: പെൺകുട്ടിയുടെ പിതാവ് പിടിയിൽ

ആലപ്പുഴ: മകളെ ശല്യം ചെയ്ത യുവാവിനെ പെണ്‍കുട്ടിയുടെ അച്ഛന്‍ കുത്തികൊന്നു. ആലപ്പുഴ പുന്നപ്ര വടക്ക് അറവുളശേരിയിലെ ബാബുവിൻ്റെ മകൻ കുര്യന്‍ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പെൺകുട്ടിയുടെ പിതാവും ഇവരുടെ അയല്‍വാസിയുമായ സോളമൻ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കുത്തേറ്റ കുര്യനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പുലര്‍ച്ചെ അഞ്ച് മണിയോടെ മരിക്കുകയായിരുന്നു.

യുവതിയെ നിരന്തരം ശല്യം ചെയ്ത കുര്യനോട് പലതവണ ഇത് ആവർത്തിക്കരുതെന്ന് പറഞ്ഞിരുന്നതായും എന്നാൽ ഇത് വകവെക്കാതെ വീണ്ടും തുടർന്നതിനാലാണ് കഴിഞ്ഞദിവസം ചോദ്യം ചെയ്തതെന്നും സോളമൻ മൊഴിനല്കിയതായാണ് വിവരം. ഞായറാഴ്ച്ച ബൈബിള്‍ ക്ലാസുകഴിഞ്ഞ് പള്ളിയില്‍ നിന്ന്​ മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ കുര്യന്‍ പുറകെ നടന്ന് ശല്യം ചെയ്തു. ഇത് സോളമൻ ചോദ്യംചെയ്തതോടെ ഇരുവരും തർക്കത്തിലേർപ്പെടുകയും പിന്നീട് ഇത് കൊലപാതകത്തിൽ കലാശിക്കുകയുംമായിരുന്നു.

0Shares