മകളെ രക്ഷിക്കാന്‍ അമ്മായിയമ്മ മരുമകനെ തല്ലി; പിന്നീട് മരുമകന്‍ ചെയ്തത്

  • Post category:news
  • Reading time:1 min read
You are currently viewing മകളെ രക്ഷിക്കാന്‍ അമ്മായിയമ്മ മരുമകനെ തല്ലി; പിന്നീട് മരുമകന്‍ ചെയ്തത്

മുംബൈ: ഭാര്യാമാതാവിനെ തള്ളിയിട്ട് കൊന്ന മരുമകന്‍ അറസ്റ്റില്‍. താനെയിലെ ഘോഡ്ബുണ്ടര്‍ റോഡിലുള്ള ബാലി സൊസൈറ്റിയിലെ ഫ്ളാറ്റിലാണ് സംഭവം. 32 കാരനായ അങ്കുഷ് രാജ് ബാട്ടിയ എന്നയാളാണ് അറസ്റ്റിലായത്. ഇയാളുടെ ഭാര്യാമാതാവ് കമല്‍ജിത്ത് കൗറാണ് കൊല്ലപ്പെട്ടത്. സംഭവം നടക്കുമ്പോള്‍ അങ്കുഷ് മദ്യപിച്ചിരുന്നതായി പൊലീസ് വ്യക്തമാക്കി. മഹാരാഷ്ട്ര സ്വദേശിയായ അങ്കുഷ്, കമല്‍ജിത്ത് കൗറിന്റെ തന്നെക്കാള്‍ പ്രായമുള്ള മകളെ വിവാഹം കഴിക്കുകയായിരുന്നു. ബധിരയും മൂകയുമായ മകളെ കാണാനും ക്ഷേമം അന്വേഷിക്കാനും കമല്‍ജിത്ത് കൗര്‍ ഫ്ളാറ്റ് സന്ദര്‍ശിക്കുക പതിവായിരുന്നു.
തിങ്കളാഴ്ച്ചയും പതിവുപോലെ കമല്‍ജിത്ത് എത്തിയപ്പോള്‍ മദ്യപിച്ച് ലക്കുകെട്ട അങ്കുഷ് മകളെ ഉപദ്രവിക്കുന്നതാണ് കണ്ടത്. മകളെ രക്ഷിക്കാനായി ഇവര്‍ അങ്കുഷിനെ തല്ലുകയും ചെയ്തു. തുടര്‍ന്ന് കലിപൂണ്ട തല്‍ക്ഷണം മരിച്ചു. സൊസൈറ്റിയിലുള്ളവര്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ തന്നെ കമല്‍ജിത്തിനെ ആശുപത്രിയിലെത്തിച്ചു. പോലീസ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.

0Shares