മകളുടെ ഫീസടയ്ക്കാന്‍ പോയ വീട്ടമ്മയെ കാണാതായിട്ട് ഒരാഴ്ച; സി.സി.ടി.വി പരിശോധിച്ച് പൊലീസ്

  • Post category:news
  • Reading time:1 min read
You are currently viewing മകളുടെ ഫീസടയ്ക്കാന്‍ പോയ വീട്ടമ്മയെ കാണാതായിട്ട് ഒരാഴ്ച; സി.സി.ടി.വി പരിശോധിച്ച് പൊലീസ്

കൊല്ലം: പുനലൂരില്‍ നിന്നും തിരുവനന്തപുരത്തെ മകള്‍ പഠിക്കുന്ന കോളജിലേക്ക് പോയ വീട്ടമ്മയെ കാണാതായിട്ട് ഒരാഴ്ച. നവംബര്‍ ഒന്നിനാണ് പുനലൂര്‍ തൊളിക്കോട് സ്വദേശിയായ ബീന വീട്ടില്‍ നിന്നും മകള്‍ പഠിക്കുന്ന വട്ടപ്പാറയിലുള്ള കോളജില്‍ ഫീസ് അടയ്ക്കാനായി ഇറങ്ങിയത്. രാവിലെ പതിനൊന്നോടെ വീട്ടില്‍ നിന്നും പുനലൂരിലുള്ള സ്വന്തം സ്ഥാപനത്തിലെത്തിയ ശേഷം ബീന ബസ് കാത്ത് റോഡരുകില്‍ നില്‍ക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇതിനു ശേഷം ഇവരെ കുറിച്ചുള്ള ഒരു വിവരവും ലഭ്യമല്ല, കൂടാതെ ബിന്ദുവിന്റെ ഫോണ്‍ കൊട്ടാരക്കരയ്ക്കടുത്തുവച്ച് സ്വിച്ച് ഓഫ് ആയതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പണമെടുക്കാനായി ബാങ്കിലേക്ക് പോകുമെന്ന് പറഞ്ഞിരുന്നുവെങ്കിലും ഇവര്‍ ബാങ്കിലും പോയിരുന്നില്ല. കോളജിലും അന്വേഷിച്ചെങ്കിലും അവിടെയും ചെന്നില്ലെന്ന് അറിഞ്ഞതോടെയാണ് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. ഇതിന് മുന്‍പും മകള്‍ പഠിക്കുന്ന കോളേജില്‍ ബീന ഒറ്റയ്ക്ക് പോകുമായിരുന്നു. കുടുംബപ്രശ്നങ്ങള്‍ ഒന്നും തന്നെ ഇവര്‍ക്ക് ഇല്ലെന്നാണ് വ്യക്തമായിരിക്കുന്നത്. അന്വേഷണം പുരോഗമിക്കുകയാണ്.

0Shares