മകന്‍ പത്താം ക്ലാസ് തോറ്റതിന് നാട്ടുകാര്‍ക്ക് അച്ഛന്‍ ഗംഭീര പാര്‍ട്ടിയൊരുക്കി; കാരണമറിഞ്ഞാല്‍ ആരും അല്‍ഭുതപ്പെടും

  • Post category:news
  • Reading time:1 min read
You are currently viewing മകന്‍ പത്താം ക്ലാസ് തോറ്റതിന് നാട്ടുകാര്‍ക്ക് അച്ഛന്‍ ഗംഭീര പാര്‍ട്ടിയൊരുക്കി; കാരണമറിഞ്ഞാല്‍ ആരും അല്‍ഭുതപ്പെടും

ശിവജി: മകന്‍ പത്താം ക്ലാസ് പരീക്ഷയില്‍ തോറ്റതിന് പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും നാട്ടുകാര്‍ക്ക് വയറ് നിറയെ ഭക്ഷണം നല്‍കിയും ഒരു പിതാവ്. മധ്യപ്രദേശിലെ ശിവാജി വാര്‍ഡ് സ്വദേശിയും സിവില്‍ കോണ്‍ട്രാക്ടറുമായ സുരേന്ദ്ര കുമാര്‍ വ്യാസ് ആണ് മകന്റെ തോല്‍വി വ്യത്യസ്തമായ രീതിയില്‍ കൊണ്ടാടിയത്. പരീക്ഷയില്‍ തോറ്റതിനെ ഓര്‍ത്ത് സങ്കടപ്പെടാതിരിക്കുന്നതിനാണ് കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഗംഭീര പാര്‍ട്ടി നല്‍കി അച്ഛന്‍ മകനെ സന്തോഷിപ്പിച്ചത്. ഇദ്ദേഹത്തിന്റെ പ്രവൃത്തിയില്‍ എല്ലാവരും ആദ്യം അമ്പരന്ന് പോയെങ്കിലും അദ്ദേഹത്തിന്റെ വിശദീകരണം എല്ലാവരുടേയും കണ്ണു തുറപ്പിച്ചു. ‘എന്റെ മകനെ ഈ രീതിയിലാണ് എനിക്ക് പ്രോത്സാഹിപ്പിക്കേണ്ടത്. പരീക്ഷ തോറ്റാല്‍ കുട്ടികള്‍ പലപ്പോഴും വിഷാദത്തിലേക്ക് വീണു പോകാറാണ് പതിവ്. ചിലപ്പോള്‍ അവര്‍ ആത്മഹത്യ വരെ ചെയ്യാറുണ്ട്. ബോര്‍ഡ് പരീക്ഷകളല്ല ജീവിതത്തിലെ അവസാനത്തെ പരീക്ഷയെന്നാണ് എനിക്ക് കുട്ടികളോട് പറയാനുളളത്. ഇനിയും അവര്‍ മുന്നോട്ട് പോകാനുണ്ട്’, അദ്ദേഹം പറഞ്ഞു. അടുത്ത വര്‍ഷം മകന് പരീക്ഷ വീണ്ടും എഴുതാന്‍ കഴിയുമെന്ന പ്രതീക്ഷയും സുരേന്ദ്ര കുമാര്‍ പ്രകടിപ്പിച്ചു. പിതാവിന്റെ പ്രവൃത്തിയില്‍ മകനും ഏറെ സന്തോഷത്തിലാണ്. തന്നെ ഇത് പ്രചോദിപ്പിക്കുന്നതായും ജീവിതത്തില്‍ മുന്നോട്ട് പോകാന്‍ ഇത് സഹായിക്കുമെന്നും എന്റെ അച്ഛനെ ഞാന്‍ അഭിനന്ദിക്കുന്നു. നല്ല മാര്‍ക്കോടെ അടുത്ത വര്‍ഷം ജയിക്കാന്‍ ഞാന്‍ പരിശ്രമിക്കും. ഇതാണ് ശരിക്കുമൊരു പാഠം’ അഷു പറഞ്ഞു. അഷുവിന്റെ ബന്ധുക്കളും കൂട്ടുകാരും അയല്‍ക്കാരുമടക്കം നിരവധി പേരാണ് പാര്‍ട്ടിയിലെത്തിയത്. എല്ലാവരും അഷുവിന് അടുത്ത വര്‍ഷം ജയിക്കാന്‍ കഴിയട്ടേയെന്ന് ആശംസിച്ചാണ് മടങ്ങിയത്.

0Shares