മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ മഅ്​ദനിക്ക്​ സുപ്രീംകോടതിയുടെ അനുമതി; സുരക്ഷയുടെ ചെലവ്​ മഅ്​ദനി വഹിക്കണം

  • Post category:news
  • Reading time:1 min read
You are currently viewing മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ മഅ്​ദനിക്ക്​ സുപ്രീംകോടതിയുടെ അനുമതി; സുരക്ഷയുടെ ചെലവ്​ മഅ്​ദനി വഹിക്കണം

ന്യൂഡൽഹി: മൂ​ത്ത മ​ക​ൻ ഉ​മ​ർ മു​ഖ്​​താ​റിന്റെ വി​വാ​ഹ​ച​ട​ങ്ങിൽ പങ്കെടുക്കാൻ മഅ്​ദനിക്ക്​ സുപ്രീംകോടതിയുടെ അനുമതി. പി.​ ഡി.​ പി ചെ​യ​ര്‍മാ​ന്‍ അ​ബ്​​ദു​ന്നാ​സി​ർ മ​അ്ദ​നി സ​മ​ർ​പ്പി​ച്ച സു​പ്രീം​കോ​ട​തിയിൽ നൽകിയ അപേക്ഷയിലാണ്​ അനുമതി നൽകിയത്​. വി​വാ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ആ​ഗ​സ്​​റ്റ്​ 14വരെ കേരളത്തിൽ തങ്ങാനാണ്​ അനുമതി.

ആഗസ്​ത്​ എ​ട്ടി​നും 20നു​മി​ട​യി​ൽ കൊ​ല്ലം, ത​ല​ശ്ശേ​രി, എ​റ​ണാ​കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങു​ക​ളി​ൽ പ​​െ​ങ്ക​ടു​ക്കാ​ൻ ജാ​മ്യ​വ്യ​വ​സ്​​ഥ​യി​ൽ ഇ​ട​ക്കാ​ല ഇ​ള​വ​നു​വ​ദി​ക്ക​ണ​മെ​ന്നായിരുന്നു മഅ്​ദനിയുടെ ഹ​ര​ജി​യി​ലെ ആ​വ​ശ്യം. ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന്​ കേ​ര​ള​ത്തി​ലേ​ക്ക്​ അ​ക​മ്പ​ടി​വ​രു​ന്ന പൊ​ലീ​സി​​​​​െൻറ 20 ല​ക്ഷം രൂ​പ​യോ​ളം വ​രു​ന്ന ചെ​ല​വ്​ മ​അ്​​ദ​നി വ​ഹി​ക്ക​ണ​മെ​ന്ന വി​ചാ​ര​ണ കോ​ട​തി ഉ​ത്ത​ര​വ്​ റ​ദ്ദാ​ക്ക​ണ​മെ​ന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. നേരത്തെ, ആ​ഗ​സ്​​റ്റ്​ ഒ​ന്നു​മു​ത​ൽ ഏ​ഴു​വ​രെ മാ​താ​വി​നെ കാ​ണാ​ന്‍ ജാ​മ്യ​മ​നു​വ​ദി​ച്ച്​ ഉ​ത്ത​ര​വി​ട്ട ബം​ഗ​ളൂ​രു സി​റ്റി സി​വി​ൽ ആ​ൻ​ഡ്​ സെ​ഷ​ൻ​സ്​ കോ​ട​തി, ഒ​മ്പ​തി​ന്​ തു​ട​ങ്ങു​ന്ന ഒ​മ്പ​തി​ന്​ തു​ട​ങ്ങു​ന്ന മൂ​ത്ത മ​ക​​​​​െൻറ വി​വാ​ഹ ച​ട​ങ്ങി​ൽ പ​െ​ങ്ക​ടു​ക്കാ​നും രോ​ഗി​യാ​യ പി​താ​വി​നെ കാ​ണാ​നും അ​നു​മ​തി നി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു.

0Shares