പാലക്കാട്: 17കാരനൊപ്പം വീടുവിട്ട 24 കാരിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. ചിറ്റില്ലഞ്ചേരി കാരക്കാമ്പറമ്പ് വി.കെ. നഗര്‍ സജിതയെയാണ് ആലത്തൂര്‍ പൊലീസ് അറസ്റ്റുചെയ്തത്. വ്യാഴാഴ്ച എട്ടരയോടെ നെല്ലിയാമ്പതി കേശവന്‍പാറയ്ക്കുസമീപം ഇവരെ കണ്ട തേയിലത്തോട്ടം തൊഴിലാളികള്‍ തടഞ്ഞുവെച്ച് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തിങ്കളാഴ്ച ആയക്കാട് കൊന്നഞ്ചേരി തച്ചാംപൊറ്റയിലെ ഭര്‍തൃവീട്ടില്‍നിന്ന് മകനുമൊപ്പം സ്വന്തം വീട്ടിലേക്ക് പോയിരുന്നു. ചൊവ്വാഴ്ച തിരിച്ച് ഭര്‍തൃവീട്ടിലേക്ക് പുറപ്പെട്ടെങ്കിലും എത്താത്തതിനാല്‍ യുവതിയുടെ വീട്ടുകാര്‍ കാണാനില്ലെന്ന് കാണിച്ച് ആലത്തൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അതേസമയം സമീപത്തെ 17കാരനെ കാണാനില്ലെന്നുപറഞ്ഞ് പിതാവ് വടക്കഞ്ചേരി പൊലീസിലും പരാതിനല്‍കിയിരുന്നു. ഭര്‍തൃ വിട്ടിലേക്ക് പോകാതെ യുവതി 17 കാരനൊപ്പം കോയമ്പത്തൂരിലെത്തുകയായിരുന്നു. അവിടെ വച്ച് മൊബൈല്‍ ഫോണും താലിമാലയും 58,000 രൂപയ്ക്ക് വിറ്റു. ആണ്‍കുട്ടി വീട്ടില്‍നിന്ന് 20,000 രൂപ എടുത്തിരുന്നു.
പിന്നീട് വിമാനത്തില്‍ ബംഗളൂരുവിലെത്തി ആഡംബര ഹോട്ടലില്‍ ഒരു രാത്രിയും പകലും തങ്ങി. ടാക്സിയില്‍ കേരളത്തിലേക്ക് മടങ്ങി. വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചിന് ചിറ്റില്ലഞ്ചേരിയിലെത്തി. യുവതിയുടെ പിതാവ് ജോലിചെയ്യുന്ന കടയുടെ ഉടമയെ കുഞ്ഞിനെ ഏല്പിച്ച് ഇവര്‍ നെല്ലിയാമ്പതിയിലേക്ക് പോവുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. കുഞ്ഞിനെ ശിശുക്ഷേമസമിതി മുമ്പാകെ ഹാജരാക്കിയശേഷം പിതാവിനെ ഏല്‍പിച്ചു. കുട്ടിയെ ഉപേക്ഷിച്ചതിന് ബാലനീതി നിയമപ്രകാരവും പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിന് പോക്സോ നിയമപ്രകാരവുമാണ് യുവതിക്കെതിരെ കേസെടുത്തതെന്ന് പോലീസ് അറിയിച്ചു.
വായനക്കാര്‍ക്കുള്ള സമ്മാന പദ്ധതി(08.06.2018)
ഇന്നത്തെ ചോദ്യം
ഗോവയിലെ ഔദ്യോഗീക ഭാഷ ഏത് ?
A) ഹിന്ദി
B) കന്നഡ
C) ഇംഗ്ലീഷ്
D) കൊങ്കിണി
E) ഇവയൊന്നുമല്ല
നിങ്ങള്‍ ചെയ്യേണ്ടത്; ചാനല്‍ ആര്‍.ബിയുടെ channelrb.com ഫേസ് ബുക്ക് പേജ് നിര്‍ബന്ധമായും ലൈക്ക് ചെയ്യുക. പിന്നീട് ചോദ്യത്തിനുള്ള ശരിയുത്തരം 7025274015 എന്ന മൊബൈല്‍ നമ്പറില്‍ മെസേജ് ആയി ഇന്നുരാത്രി(8.06.2018) 12 മണിക്ക് മുമ്പ് അയക്കുക. ഉത്തരത്തോടൊപ്പം നിങ്ങളുടെ മുഴുവന്‍ പേര് (ഫേസ്ബുക്കിലെ പ്രൊഫൈല്‍ നെയിമും വേണം), രക്ഷിതാവിന്റെ പേര്, വിലാസം(പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി), മൊബൈല്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തണം. ഒന്നില്‍ കൂടുതല്‍ ശരിയുത്തരം വരികയാണെങ്കില്‍ നറുക്കെടുപ്പിലൂടെ ചാനല്‍ ആര്‍.ബി വിജയികളെ കണ്ടത്തും. ഈ സമ്മാനപദ്ധതിയില്‍ ഫേസ് ബുക്ക് എക്കൗണ്ടുള്ള ആര്‍ക്കും പങ്കെടുക്കാം. മൗലവി ബുക്ക് ഡിപ്പോ സ്‌പോണ്‍സര്‍ ചെയ്യുന്ന സമ്മാനങ്ങളും ചാനല്‍ ആര്‍.ബിയുടെ സര്‍ട്ടിഫിക്കറ്റുമാണ് വിജയികള്‍ക്ക് നല്‍കുന്നത്.
ഇന്നലെ (07.06.2018) നടന്ന മല്‍സരത്തിലെ ഉത്തരം: തിരുവനന്തപുരം
വിജയി: ഉമ്മു ഹാനിയ, കോട്ടുമല, മലപ്പുറം.