
മംഗളൂരു: മലയാളികളടക്കം ആയിരകണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിന് അതീവ സുരക്ഷ ഏർപ്പെടുത്തി. വിമാനത്താവളത്തില്‍ നിന്നും ബോംബ് കണ്ടെത്തിയതായാണ് വിവരം. വിമാനത്താവളത്തിലെ ടെര്‍മിനല്‍ മാനേജരുടെ മുറിയുടെ അടുത്ത് നിന്നും ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബാഗ് കണ്ടെത്തുകയായിരുന്നു. ബാഗിനുള്ളില്‍ വയറുകള്‍ ഘടിപ്പിച്ച നിലയില്‍ ബോംബ് കണ്ടെത്തിയതായാണ് വിവരം.

വിവരമറിഞ്ഞ് ബജ്പെ പോലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി. ബോംബ് സ്‌ക്വാഡ് ഉടന്‍ തന്നെ സ്ഥലത്ത് നിന്ന് ബാഗ് മാറ്റിയിട്ടുണ്ട്. ബോംബ് നിര്‍വീര്യമാക്കാനുള്ള ശ്രമത്തിലാണ്. സംഭവം ഗൗരവമുള്ളതിനാൽ വിമാനത്താവളത്തിലും പരിസരത്തും അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച്ച രാവിലെയാണ് സംഭവം. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
