മംഗളൂരുവില്‍ ബോഡി ബിള്‍ഡിംഗ് മത്സരത്തിനിടെ കുഴഞ്ഞുവീണ് മല്‍സരാര്‍ഥി മരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing മംഗളൂരുവില്‍ ബോഡി ബിള്‍ഡിംഗ് മത്സരത്തിനിടെ കുഴഞ്ഞുവീണ് മല്‍സരാര്‍ഥി മരിച്ചു

മംഗളൂരു: ബോഡി ബിള്‍ഡിംഗ് മത്സരത്തിനിടെ കുഴഞ്ഞുവീണ് മല്‍സരാര്‍ഥി മരിച്ചു. ഫറങ്കിപേട്ട് കൊടിമൂലെ സ്വദേശി വിനയരാജ് (34) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. ദക്ഷിണ കന്നഡാ അമേച്വര്‍ ബോഡി ബിള്‍ഡേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തിലാണ് ഡോണ്‍ ബോസ്‌കോ ഹാളില്‍ ബോഡി ബിള്‍ഡിംഗ് മത്സരം സംഘടിപ്പിച്ചിരുന്നത്. ആദ്യ റൗണ്ട് പൂര്‍ത്തിയായി രണ്ടാം റൗണ്ട് മല്‍സരിക്കുന്നതിനിടേയാണ് വിനയരാജ് കുഴഞ്ഞുവീണത്. ഉടന്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആറുമാസം മുമ്പാണ് വിനയരാജിന്റെ വിവാഹം കഴിഞ്ഞത്. സംഭവത്തെ തുടര്‍ന്ന് മല്‍സരം നിര്‍ത്തിവച്ചു.

 

0Shares