മംഗളൂരുവില്‍ ബൈക്ക് ഡിവൈഡറിലിടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing മംഗളൂരുവില്‍ ബൈക്ക് ഡിവൈഡറിലിടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു

മംഗളൂരു: ബൈക്ക് ഡിവൈഡറിലിടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു. അപകടത്തില്‍ സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ മംഗളൂരു കര്‍ണാടക ബാങ്ക് ബ്രാഞ്ച് ഓഫിസിന് മുന്നില്‍ വച്ചാണ് അപകടമുണ്ടായത്. റിസ് വാന്‍ (20)ആണ് മരിച്ചത്. നന്ദൂരില്‍ നിന്നും പമ്പ വെല്ലിലേക്ക് സുഹൃത്തിനൊപ്പം വരികയായിരുന്നു റിസ് വാന്‍. ഇതിനിടെ അമിത വേഗതയിലോടിയ ബൈക്ക് ഡിവൈഡറിലിടിച്ച് മറിഞ്ഞത്. ഗുരുതരമായി പരിക്കേറ്റ റിസ് വാനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചു. ഗുരുതരമായി പരിക്കേറ്റ സുഹൃത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

0Shares