മംഗളൂരുവില്‍ ഓംനി വാന്‍ കഴുകുന്നതിനിടേ ഗ്യാസ് ചോര്‍ന്ന് സിലണ്ടറിന് തീപിടിച്ചു; വാഹനവും സമീപത്തെ തൊഴുത്തും അഗ്നിക്കിരയായി

  • Post category:news
  • Reading time:1 min read
You are currently viewing മംഗളൂരുവില്‍ ഓംനി വാന്‍ കഴുകുന്നതിനിടേ ഗ്യാസ് ചോര്‍ന്ന് സിലണ്ടറിന് തീപിടിച്ചു; വാഹനവും സമീപത്തെ തൊഴുത്തും അഗ്നിക്കിരയായി

മംഗളൂരു: ഓംനി വാന്‍ കഴുകുന്നതിനിടേ ഗ്യാസ് ചോര്‍ന്ന് സിലണ്ടറിനു തീപിടിച്ചു. പെട്ടിത്തെറിയില്‍ വാനും സമീപത്തെ തൊഴുത്തും കത്തി നശിച്ചു. ചോര്‍ച്ച കണ്ട് രക്ഷപ്പെടാനൊരുങ്ങിയ യുവാവിന് പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെ മൂഡബിദ്രിക്കടുത്ത മൂഡുകോണാജയിലെ മാരിബെട്ടുവിലാണ് സംഭവം. മഹാവീര ഓഡിറ്റോറിയം മാനേജര്‍ ജഗദീഷ് ജയിനിന്റെ വാനിലെ ഗ്യാസ് സിലണ്ടറാണ് ചോര്‍ന്നത്. തൊഴുത്തിനടുത്തുവച്ച് കാര്‍ കഴുകുന്നതിനിടേ സിലണ്ടറില്‍ നിന്ന് ഗ്യാസ് ചോരുകയായിരുന്നു. ഉടന്‍ സിലണ്ടര്‍ ഊരി മാറ്റാന്‍ ശ്രമിച്ചെങ്കിലും തീപിടിച്ചു. എഞ്ചിനിലേക്കും തീപടര്‍ന്നു. ഒരു സ്‌ഫോടനത്തോടെ വാനിന് തീപിടിച്ചു. ഉടന്‍ രക്ഷപ്പെടാന്‍ ജയിന്‍ ശ്രമിച്ചെങ്കിലും കൈക്കും കാലിനും പൊള്ളലേറ്റു. വീണ്ടും വാനില്‍ പൊട്ടിത്തെറിയുണ്ടായി. അഞ്ചുമീറ്ററോളം ഉയരത്തില്‍ തീ ഗോളമായി ഉയര്‍ന്നതോടെ അടുത്തുള്ള തൊഴുത്തിലേക്കും പടര്‍ന്നു. തൊഴുത്തില്‍ പശുക്കളില്ലാത്ത സമയത്തായിരുന്നു അഗ്നിബാധ. തീപിടുത്തത്തില്‍ വാന്‍ പൂര്‍ണമായും തൊഴുത്ത് ഭാഗീകമായും അഗ്നിക്കിരയായി. പിന്നീട് ഫയര്‍ഫോഴ്‌സെത്തിയാണ് തീയണച്ചത്.

0Shares