മംഗളൂരുവില്‍ എച്ച് വണ്‍ എന്‍ വണ്‍ പടരുന്നു; ഒരാള്‍ കൂടി മരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing മംഗളൂരുവില്‍ എച്ച് വണ്‍ എന്‍ വണ്‍ പടരുന്നു; ഒരാള്‍ കൂടി മരിച്ചു

മംഗളുരു: മംഗളൂരുവില്‍ എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. ബണ്ട്വാല താലൂക്കിലെ കന്യാനയിലെ താമസക്കാരനായ ഉമേഷ് ഗൗഡയുടെ മാതാവ് ലളിത (72) ആണ് മരിച്ചത്. ഇതോ മംഗളൂരുവില്‍ മരിച്ചവരുടെ എണ്ണം ആറായി. ഈമാസം 26നാണ് ലളിതയെ അസുഖം മൂലം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ശനിയാഴ്ച രാത്രിയോടെ അവര്‍ മരണത്തിന് കീഴടങ്ങി. കണക്കുകള്‍ പ്രകാരം ദക്ഷിണ കാനറ ജില്ലയില്‍ മാത്രം ഒക്ടോബറില്‍ ആറുപേര്‍ മരിച്ചു. 2017 ല്‍ ഡി.കെയില്‍ എച്ച്1 എന്‍ 1 മൂലം ഏഴു പേര്‍ മരിച്ചു. 2011 ജനുവരി ഒന്ന് മുതല്‍ ഒക്ടോബര്‍ 25 വരെ മൊത്തം 391 കേസുകള്‍ എച്ച് 1 എന്‍ 1 ല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്‍ ഡോ. രാമകൃഷ്ണ റാവു പറഞ്ഞു.

0Shares