മംഗളൂരു: ലോറി സ്‌കൂട്ടറിലിടിച്ച് യുവ ദമ്പതികള്‍ക്ക് ദാരുണാന്ത്യം. ബല്‍ത്തങ്ങാടിക്കടുത്ത കൗപ് സ്വദേശി മുഹമ്മദ് സമീര്‍ (30), ഭാര്യ ബെല്‍ത്തങ്ങാടി സ്വദേശിനി സംറിന്‍ (26) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച നന്തൂര്‍ സര്‍ക്കിളിലാണ് അപകടമുണ്ടായത്. ബെല്‍ത്താങ്ങിടിയിലേക്ക് പോവുകയായിരുന്ന സമീര്‍ ഓടിച്ച സ്‌കൂട്ടറില്‍ എതിരെ നിന്നും വന്ന ലോറിയിടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സംറിന്‍ സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു.
സമീറിനെ ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വൈകീട്ടോടെ മരിച്ചു. കഴിഞ്ഞ മാസമാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. ഇതിനു ശേഷം ഗള്‍ഫിലേക്ക് പോയി നാട്ടിലേക്ക് തിരിച്ചെത്തിയതായിരുന്നു. അപകടത്തെ തുടര്‍ന്ന് നന്തൂര്‍ സര്‍ക്കിളില്‍ ജനം തടിച്ചുകൂടി ഗാതഗതം തടസപ്പെട്ടു. പോലിസെത്തി ഗാതാഗതം പുനസ്ഥാപിച്ചു. കങ്കനാടി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
വായനക്കാര്‍ക്കുള്ള സമ്മാന പദ്ധതി(13.06.2018)
ഇന്നത്തെ ചോദ്യം
അട്ടപ്പാടി ഏത് ജില്ലയിലെ പ്രദേശമാണ്?
A) വയനാട്
B) ഇടുക്കി
C) പാലക്കാട്
D) മലപ്പുറം
E) ഇവയൊന്നുമല്ല
നിങ്ങള്‍ ചെയ്യേണ്ടത്; ചാനല്‍ ആര്‍.ബിയുടെ channelrb.com ഫേസ് ബുക്ക് പേജ് നിര്‍ബന്ധമായും ലൈക്ക് ചെയ്യുക. പിന്നീട് ചോദ്യത്തിനുള്ള ശരിയുത്തരം 7025274015 എന്ന മൊബൈല്‍ നമ്പറില്‍ മെസേജ് ആയി ഇന്നുരാത്രി(13.06.18) 12 മണിക്ക് മുമ്പ് അയക്കുക. ഉത്തരത്തോടൊപ്പം നിങ്ങളുടെ മുഴുവന്‍ പേര് (ഫേസ്ബുക്കിലെ പ്രൊഫൈല്‍ നെയിമും വേണം), വിലാസം, (പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി), മൊബൈല്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തണം. ഒന്നില്‍ കൂടുതല്‍ ശരിയുത്തരം വരികയാണെങ്കില്‍ നറുക്കെടുപ്പിലൂടെ ചാനല്‍ ആര്‍.ബി വിജയികളെ കണ്ടത്തും. ഈ സമ്മാനപദ്ധതിയില്‍ ആര്‍ക്കും പങ്കെടുക്കാം. മൗലവി ബുക്ക് ഡിപ്പോ സ്പോണ്‍സര്‍ ചെയ്യുന്ന സമ്മാനങ്ങളും ചാനല്‍ ആര്‍.ബിയുടെ സര്‍ട്ടിഫിക്കറ്റുമാണ് വിജയികള്‍ക്ക് നല്‍കുന്നത്.
ഇന്നലെ (12.06.2018) നടന്ന മല്‍സരത്തിലെ ഉത്തരം: കരിമീന്‍
വിജയി: പ്രസീത അജിത്ത്, എരിഞ്ഞിപ്പുഴ, കാസര്‍കോട്.