മംഗളൂര്‍: നഗരത്തിലെ മസാജ് പാര്‍ലറുകള്‍ കേന്ദ്രീകരിച്ച് പെണ്‍വാണിഭം കൊഴുക്കുന്നു. പരാതിയെ തുടര്‍ന്ന് സിറ്റി ക്രൈം ബ്രാഞ്ച് പോലീസ് റെയ്ഡ് ശക്തമാക്കി. ബുധനാഴ്ച രാത്രി നടത്തിയ റെയ്ഡില്‍ രണ്ടു മസാജ് കേന്ദ്രങ്ങില്‍ ഇടപാടിനെത്തിയ 11 വനിതകളെ രക്ഷപ്പെടുത്തി. കേന്ദ്രം നടത്തിപ്പുകാരായ ഏഴുപേരെ അറസ്റ്റ് ചെയ്തു. കദ്രിയിലെ ഒരു ഷോപിങ് കോംപ്ലക്‌സിലെ രണ്ടാമത്തെ നിലയിലുള്ള ഇന്‍ഡ്യന്‍ സാന്‍ഡല്‍ ആയുര്‍വേദിക് മസ്സേജ് പാര്‍ലറാണ് ആദ്യം റെയ്ഡ് നടത്തിയത്. അവിടെ നിന്നും 20 മുതല്‍ 25 വയസുപ്രായമുള്ള അഞ്ചുയുവതികളെ പോലിസ് രക്ഷപ്പെടുത്തി. നടത്തിപ്പുകാരായ പ്രദീപ് തൊക്കോട്ട്, ഇടനിലക്കാരി സൂറത്ത്കല്‍ സ്വദേശി രേഷ്മ, ഇടപാടിനെത്തിയ അഭിഷേക് മുലിഹിത്‌ലു, ചന്ദ്രനാഥ് ബോക്കപത്‌ന എന്നിവരെ പിടികൂടി. റെയ്ഡ് നടത്തുന്നുണ്ടന്ന വിവരത്തെ തുടര്‍ന്ന് മലയാളികളടക്കമുള്ള ഇടപാടുകാര്‍ രക്ഷപ്പെട്ടു. മുറിയില്‍ നിന്ന് 1500 രൂപയും പിടിച്ചെടുത്തിട്ടുണ്ട്.
തുടര്‍ന്ന് പോലിസ് കെ.എസ്.റാവു റോഡിലെ ഒരു കെട്ടിടത്തിന്റെ ഒന്നാം നിലയിലുള്ള സഞ്ജീവനി ആയുര്‍വേദിക് തെറാപ്പി ക്ലിനിക്കും റെയ്ഡ് ചെയ്തു. 22 നും 31 നും ഇടയില്‍ പ്രായമുള്ള ആറു സ്ത്രീകളെ ഇവിടെനിന്നും രക്ഷപ്പെടുത്തി. രക്ഷപ്പെട്ട സ്ത്രീകള്‍ ഹുബ്ബള്ളി, ചിക്മാഗലൂരു, ബംഗളൂരു, ഉത്തരകന്നഡ, ഹസ്സന്‍, പുത്തൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. കാസര്‍കോട് മഞ്ചേശ്വരം സ്വദേശി രവി, മംഗളൂരു സ്വദേശി ഹരീഷ് ഷെട്ടി എന്നിവരാണ് അറസ്റ്റിലായത്. പണമായി 500 രൂപയും പിടികൂടി. മംഗളൂരു സിറ്റി പൊലീസിലെ സി.സി.ആര്‍.ബി ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് സംഘം റെയ്ഡ് നടത്തിയത്.
മംഗളൂരുവില്‍ മസാജ് പാര്‍ലറുകള്‍ കേന്ദ്രീകരിച്ച് പെണ്‍വാണിഭം: മഞ്ചേശ്വരം സ്വദേശിയടക്കം ഏഴുപേരെ പോലിസ് അറസ്റ്റുചെയ്തു