മംഗളം ചാനല്‍ മേധാവി അടക്കം 5 മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതിന് പിന്നില്‍..?

  • Post category:news
  • Reading time:2 mins read
You are currently viewing മംഗളം ചാനല്‍ മേധാവി അടക്കം 5 മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതിന് പിന്നില്‍..?

കൊച്ചി: ഫോണ്‍ കെണി വിവാദവുമായി ബന്ധപ്പെട്ട് മംഗളം ചാനല്‍ മേധാവി അടക്കം 5 മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത നടപടി സര്‍ക്കാറിന്റെ പക പോകലാണെന്ന് മംഗളം. ഫോണ്‍ കെണിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ എന്ന് പറഞ്ഞാണ് പോലീസ് മംഗളത്തിലെ മുതിര്‍ന്ന തസ്തികയിലുള്ള 5 മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്. ഇത് പോലീസ് ചാനലിനോട് കാണിക്കുന്ന പകയുടെ തുടക്കമാണ്. ഇതിന് പിന്നില്‍ മറ്റ് മാധ്യമ ലോബികള്‍ ഉണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നും മംഗളം പറയുന്നു. അശ്ലീല ഫോണ്‍ സംഭാഷണവുമായി ബന്ധപ്പെട്ട് പോലീസിന് നടപടി സ്വീകരിക്കാം എന്നിരിക്കെ ഇതിന്റെ പേരില്‍ ചാനലിലെ ഉയര്‍ന്ന തസ്തികയിലുള്ളവരെ വേട്ടയാടുന്നത് ശരിയല്ലെന്നും പത്രം വിശദീകരിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്ക് പോലും പാലിക്കാന്‍ പോലീസ് തയ്യാറാവാത്തത് ഇതിന് തെളിവാണെന്നും പത്രം ആരോപിക്കുന്നു.

മംഗളം വാര്‍ത്താ ചാനലിന്റെ തുടക്കം ബിഗ് ബ്രെക്കിംങ് ന്യൂസായാണ് ഗതാഗത മന്ത്രിയായിരുന്ന എ.കെ ശശീന്ദ്രന്റെ അശ്ലീല ഫോണ്‍ സംഭാഷണം ചാനല്‍ സംപ്രേഷണം ചെയ്തത്. ഇത് കേരളം ചര്‍ച്ച ചെയ്തതോടെ മന്ത്രിയുടെ രാജിയും ഉണ്ടായി, എന്നാല്‍ ഇതില്‍ മന്ത്രിക്കും ചാനലിനും ഒരുപോലെ പങ്കുണ്ട് എന്നിരിക്കെ പോലീസ് സ്വീകരിക്കുന്നത് ഏകപക്ഷീയമായ നിലപാടാണോ എന്നും നമുക്ക് സംശയിക്കേണ്ടി വരും. ഫോണ്‍കെണി സംപ്രേഷണം ചെയ്ത രീതിയെ നമുക്ക് വിമര്‍ശിക്കാം എന്നാല്‍ ഒരു വനിതയോട് മന്ത്രിയെന്ന നിലയില്‍ എ.കെ ശശീന്ദ്രന്‍ സംസാരിച്ച രീതിയെ നമുക്ക് ന്യായീകരിക്കാനും ആവില്ല. മാധ്യമ പ്രവര്‍ത്തക എന്ന നിലയില്‍ ഒരു മന്ത്രിയുടെ ദൂഷ്യസ്വഭാവത്തെ പുറത്തു കൊണ്ടുവരാനാണ് യുവതി ശ്രമിച്ചത് ഇത് നാം അംഗീകരിക്കണം. സംപ്രേഷണ സമയത്ത് വനിതാ മാധ്യമ പ്രവര്‍ത്തകയെ മറച്ച് വെച്ച് ഒരു വീട്ടമ്മ എന്ന നിലയില്‍ വാര്‍ത്ത പുറത്തു വിട്ട മംഗളത്തിന്റെ രീതിയിലാണ് വീഴ്ചപറ്റിയത്. കാര്യങ്ങള്‍ മറച്ച് വെക്കാതെ സത്യാവസ്ത സംപ്രേഷണംചെയ്യാത്തതിലാണ്‌ പ്രശ്‌നം. ഇത് മംഗളം മനസ്സിലാക്കി പിന്നീട് സത്യം വെളിപ്പെടുത്തുകയാണ് ചെയ്തത്. ഒരു മന്ത്രി എന്ന നിലയില്‍ സ്വഭാവം വലിയ ഘടകം തന്നെയാണ്. ഒരു സ്ത്രീയുമായി സല്ലപിച്ചപ്പോള്‍ മന്ത്രി എന്ന ഉത്തരവാദിത്വം മറന്ന് കാമുകനായി മാറി എന്നതാണ് എ.കെ ശശീന്ദ്രനും സംഭവിച്ചത്. സ്ത്രീ സാന്നിധ്യം സരിത എസ്. നായറിലൂടെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പിടിച്ച പുലിവാലും ശശീന്ദ്രന്‍ മറന്നുപോയ് എന്നതാണ് സത്യം. ഇതിന്റെ പേരില്‍ മംഗളത്തെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്ന ചിലരുടെ നടപടി ശരിയല്ല. എ.കെ ശശീന്ദ്രനെതിരെ ഇതുവരെ പരാതി നല്‍കാതിരുന്ന മാധ്യമ പ്രവര്‍ത്തക ഇന്ന് പരാതിയുമായി രംഗത്തുവന്നതും വിഷയത്തിന്റെ ഗൗരവം ബലപ്പെടുത്തുന്നതാണ്. എ.കെ ശശീന്ദ്രന്‍ നിരന്തരം ഫോണില്‍ വിളിച്ച് എന്നെ ശല്യപ്പെടുത്തുകയും അശ്ലീല സംഭാഷണം നടത്തി എന്നുമാണ് പരാതി. മജിസ്‌ട്രേറ്റ് കോടതിയിലാണ് മാധ്യമ പ്രവര്‍ത്തക പരാതി നല്‍കിയിരിക്കുന്നത്. അശ്ലീല സംഭാഷണം നടത്തുക വഴി എ.കെ ശശീന്ദ്രനും മംഗളം ചാനലിലെ വനിതാ മാധ്യമ പ്രവര്‍ത്തകയ്ക്കും ഒരുപോലെ പങ്കുണ്ടെന്നതാണ് നാം മനസ്സിലാക്കേണ്ടത്.

0Shares