
തിരുവനന്തപുരം: മംഗളം ചാനലിലെ ഹണിട്രാപ് വിവാദവുമായി ബന്ധപ്പെട്ട് മന്ത്രിയെ ചാനല്‍ കുടുക്കിയതാണെന്ന് ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ട്.ചാനല്‍ ലൈസന്‍സ് റദ്ദാക്കണം. ചാനല്‍ മേധാവിയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് പറയുന്ന ജസ്റ്റിസ് ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വന്നു. വിവാദ സംഭാഷണത്തിന്റെ റെക്കോര്‍ഡും കമ്മീഷന്‍ മുന്നില്‍ ഹാജരാക്കിയില്ലെന്നും കമ്മീഷന്‍ പറയുന്നു. കേസില്‍ പരാതിയില്ലെന്ന് ചൂണ്ടിക്കാട്ടി കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. കേസ് ഒത്തുതീര്‍പ്പില്‍ എത്തിയതിന് ശേഷം മന്ത്രിയാകാമെന്ന കണക്ക് കൂട്ടലിലായിരുന്നു എ.കെ ശശീന്ദ്രന്‍.

വിവാദം പൊതു ഖജനാവിന് നഷ്ടമുണ്ടാക്കിയെന്നും ചാനലിന് പിഴ ഈടാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചാനല്‍ സംപ്രേഷണം ലംഘിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചാനല്‍ അന്വേഷണവുമായി സഹകരിച്ചില്ല. വിവാദവുമായി ബന്ധപ്പെട്ട നിരവധിതവണ നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും പെണ്‍കുട്ടി കമ്മീഷന് മുന്നില്‍ ഹാജരായിരുന്നില്ല.
