
ഭർത്താവുമായി ഫോണിൽ സംസാരിക്കുന്നതിനിടയിൽ യുവതി അറിയാതെ ഇരുന്നത് പാമ്പുകൾക്ക് മുകളിൽ. ഉടന്‍ യുവതിക്ക് പാമ്പു കടിയേറ്റു. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലാണ് സംഭവം ഭര്‍ത്താവുമായി ഫോണില്‍ സംസാരിക്കുന്നതിനിടയില്‍ പാമ്പുകൾക്ക് മുകളിലിരുന്ന യുവതി പാമ്പു കടിയേറ്റ് മരിക്കുകയായിരുന്നു. യുവതിയുടെ ഭര്‍ത്താവ് ജയ്സിംഗ് യാദവ് തായിലാന്‍ഡിലാണ് ജോലി ചെയ്യുന്നത്.

മുറിയില്‍ ഭര്‍ത്താവിനെ വിളിച്ച് സംസാരിക്കുന്നതിനിടെ രണ്ട് പാമ്പുകൾ വീടിനകത്തേക്ക് വന്നതോ കട്ടിലില്‍ കയറിയതോ ഇവരറിഞ്ഞില്ല. തുടര്‍ന്ന് കട്ടിലിലുള്ള പാമ്പുകൾക്ക് മുകളിലേക്ക് ഇരിക്കുകയും ചെയ്തു. കടിയേറ്റു, മിനിറ്റുകള്‍ക്കുള്ളില്‍ യുവതി അബോധാവസ്ഥയിലായി. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബന്ധുക്കല്‍ തിരികെ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് കട്ടിലില്‍ പാമ്പുകളെ കണ്ടെത്തിയത്.
