മുംബൈ: ഭോജ്പൂരി നടിയും മോഡലുമായ അഞ്ജലി ശ്രീവാസ്തവ(29)യെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അലഹാബാദ് സ്വദേശിയായ അഞ്ജലി അന്ധേരിയിലെ വാടക വീട്ടില്‍ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ഞായറാഴ്ച്ച വൈകുന്നേരം മുതല്‍ നടിയുടെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ച് കിട്ടാത്തതിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ വീടിന്റെ ഉടമയെ വിളിച്ച് അറിയിക്കുകയായിരുന്നു.

ഉടമയാണ് കിടപ്പ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ താരത്തെ കണ്ടെത്തിയത്. ആത്മഹത്യയാണ് എന്നാണ് പോലീസിന്റെ പ്രാധമിക നിഗമനം. മരണ കാരണം വ്യക്തമല്ല.