ഭൂമിവാങ്ങാനായി വ്യാപാരി കൊണ്ടുവന്ന 75 ലക്ഷം തട്ടിയെടുത്തു; പിന്നില്‍ നടന്നത് വന്‍ ആസൂത്രണം; 10 പേർ അറസ്റ്റിൽ

  • Post category:news
  • Reading time:1 min read
You are currently viewing ഭൂമിവാങ്ങാനായി വ്യാപാരി കൊണ്ടുവന്ന 75 ലക്ഷം തട്ടിയെടുത്തു; പിന്നില്‍ നടന്നത് വന്‍ ആസൂത്രണം; 10 പേർ അറസ്റ്റിൽ

തിരുവനന്തപുരം: ഭൂമിവാങ്ങാനായി വ്യാപാരി കൊണ്ടുവന്ന 75 ലക്ഷം തട്ടിയെടുത്ത 10 പേരെ പൂവ്വാർ പോലീസ് അറസ്റ്റ് ചെയ്തു. ഞായാറാഴ്ച രാവിലെയാണ് ആറ്റിങ്ങൽ സ്വദേശിയായ അബ്ദുള്‍ നജീമിൽ നിന്നും പ്രതികള്‍ പണം തട്ടിയെടുത്തത്. പ്രതികളിൽ നിന്നും 28 ലക്ഷം രൂപയും പോലീസ് പിടിച്ചു.

മുജീബ്, അർഷാദ്, ഹുസൈൻ, ഹാജ, സുജീർ, ഷംനാദ്, അസീം, ജീവരിഖാൻ, സുഭാഷ്, അരുണ്‍ ദേവ് എന്നിവരാണ് പിടിയിലായത്. ഇനി രണ്ട് പ്രതികളെ കൂടി പിടികൂടാനുണ്ടെന്ന് പോലീസ് പറഞ്ഞു. സ്വർണ വ്യാപാരിയായ അബ്ദുള്‍ നജീമും പൂന്തുറ സ്വദേശിയായ മുജീബുമായി അടുപ്പത്തിലായിരുന്നു. നേരത്തെയും ഇരുവരും തമ്മിൽ സ്വർണത്തിന്‍റെയും ഭൂമിയുടെയും ഇടപാടുകള്‍ നടത്തിയിട്ടുണ്ട്. ഇത് മുതലാക്കിയാണ് മുജീബ് ഗൂഡാലോചന നടത്തിയത്.

ഭൂമി ഇടപാടിനെന്ന് പറഞ്ഞ് പൂവ്വാറിലെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയ വ്യാപാരിയുടെ കൈവശം 75 ലക്ഷം രൂപയുണ്ടായിരുന്നു. ഹോട്ടലിൽ സംസാരിച്ചിരിക്കെ മുജീബിന്‍റെ നിർദ്ദേശ പ്രകാരം പലഭാഗത്തായി നിന്ന അക്രമിസംഘം മാരകായുധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തു. വ്യാപാരിയെ തെറ്റിദ്ധരിപ്പിക്കാൻ അക്രമിസംഘം മുജീബിനെയും തട്ടികൊണ്ടുപോയി. കണക്കിൽപ്പെടാത്ത പണമായതിനാൽ പരാതി നൽകില്ലെന്ന നിഗമനത്തിലായിരുന്നു അക്രമികള്‍.

0Shares