ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 140 ആയി; ഇറാഖിലെ സല്‍മാനിയയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം എങ്കിലും നടുക്കം സമീപ രാഷ്ട്രങ്ങളെയും നേരിട്ടു

  • Post category:news
  • Reading time:1 min read
You are currently viewing ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 140 ആയി; ഇറാഖിലെ സല്‍മാനിയയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം എങ്കിലും നടുക്കം സമീപ രാഷ്ട്രങ്ങളെയും നേരിട്ടു

ടെഹ്‌റാൻ (ഇറാൻ): ഇറാന്‍-ഇറാഖ് അതിര്‍ത്തിയിലുണ്ടായ ഭൂകമ്പത്തിൽ മരണം140 ആയി എന്നാണ് റിപ്പോർട്ട്. കൂടുതൽ പേരും കൊല്ലപ്പെട്ടത് ഇറാനിലാണ്. റിക്ടര്‍ സ്കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇറാഖിലും ഇറാനിലും കുവൈത്ത്, യുഎഇ, തുര്‍ക്കിലുമടക്കം മധ്യപൂര്‍വ്വേഷ്യയിലെ മറ്റു രാഷ്ട്രങ്ങളിലും ഉണ്ടായി. വലിയ നാഷനഷ്ട്ടമുണ്ടാക്കിയത് ഇറാഖിലും ഇറാനിലുമാണ്.

ഭൂചലനത്തില്‍ ഇറാനില്‍ 129 പേരും ഇറാഖില്‍ 6 പേരും കൊല്ലപ്പെട്ടു. ഇറാനില്‍ മുന്നൂറിലേറെപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കുവൈത്തിലും മറ്റു രാഷ്ട്രങ്ങളിലും ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പ്രാദേശിക സമയം ഞായറാഴ്ച രാത്രി ഒന്‍പതരയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഇറാഖിലെ സല്‍മാനിയ ആണ്.

0Shares