ഭീഷണിക്ക് വഴങ്ങിയില്ല; പിണറായി ഹൈദരാബാദില്‍ ‘മഹാജനപദയാത്ര’യില്‍ പങ്കെടുക്കും.

  • Post category:news
  • Reading time:1 min read
You are currently viewing ഭീഷണിക്ക് വഴങ്ങിയില്ല; പിണറായി ഹൈദരാബാദില്‍ ‘മഹാജനപദയാത്ര’യില്‍ പങ്കെടുക്കും.

ഹൈദരാബാദ്: വര്‍ഗീയ ഭീഷണിക്കു മുന്നില്‍ പതറാതെ റാലിയില്‍ പങ്കെടുക്കാന്‍ ഉറച്ച തീരുമാനവുമായി കേരള മുഖ്യ മന്ത്രി പിണറായി വിജയന്‍ ഹൈദരാബാദില്‍. അഞ്ചുമാസം നീണ്ട ‘മഹാജനപദയാത്ര’യുടെ സമാപന റാലിയില്‍ പങ്കെടുക്കാനാണ് പിണറായി വിജയന്‍ ഹോദരാബാദില്‍ എത്തിയിരിക്കുന്നത്. സി.പി.ഐ എം തെലങ്കാന സംസ്ഥാന സെക്രട്ടറി തമിനേനി വീരഭദ്രത്തിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ 17ന് ആരംഭിച്ച പദയാത്ര ശനിയാഴ്ച വൈകിട്ട് നഗരത്തിലെത്തി.

സരൂര്‍ നഗര്‍ ഗ്രൌണ്ടില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ പിണറായിക്ക് പുറമെ സി.പി.ഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് എന്നിവര്‍ സംസാരിക്കും.പിണറായി വിജയന്‍ റാലിയില്‍ പങ്കെടുക്കരുത് എന്ന് ബി.ജെ.പി എം.എല്‍.എ രാജാ സിങ്ങിന്റെ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വന്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ടെന്ന് തെലങ്കാന പൊലീസ് അറിയിച്ചു.

 

0Shares