ഭീഷണികളെ ഭയക്കില്ല; ശബരിമല കയറാനുള്ള തീരുമാനത്തില്‍ മാറ്റമില്ല; മല കയാറാന്‍ ഒരുങ്ങിയ ആദ്യ വനിത രേഷ്മ നിഷാന്ത്

  • Post category:news
  • Reading time:1 min read
You are currently viewing ഭീഷണികളെ ഭയക്കില്ല; ശബരിമല കയറാനുള്ള തീരുമാനത്തില്‍ മാറ്റമില്ല; മല കയാറാന്‍ ഒരുങ്ങിയ ആദ്യ വനിത രേഷ്മ നിഷാന്ത്

കണ്ണൂര്‍: ശബരിമല കയറാനുള്ള തീരുമാനത്തില്‍ നിന്ന് പിറകോട്ടു പോവില്ലെന്നു ആദ്യം മാലയിട്ട വനിത കണ്ണൂര്‍ സ്വദേശിനി രേഷ്മ നിഷാന്ത്. വലിയ പിന്തുണയാണ് ജനങ്ങളില്‍ നിന്ന് ലഭിക്കുന്നതിനാല്‍ കൂടുതല്‍ വനിതകള്‍ മല ചവിട്ടാന്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭീഷണികളെ ഭയക്കുന്നില്ലെന്നും രേഷ്മ വ്യക്തമാക്കി. താന്‍ കമ്മ്യൂണിസ്റ്റു അനുഭാവി ആണ് എന്നാല്‍ മതത്തിന്റെ കര്യത്തില്‍ അന്ധ വിശ്വാസി അല്ലെന്നും രേഷ്മ വിശദമാക്കി. ഭീഷണിയുടെ പശ്ചാത്തലത്തില്‍ പോലീസ് സുരക്ഷാ ആവശ്യപ്പെടുമെന്ന് രേഷ്മയുടെ കുടുംബവും വിശദമാക്കി. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഇക്കുറി മലചവിട്ടി അയ്യപ്പനെ കാണും എന്ന് രേഷ്മ ഇന്നലെയാണ് ഫേസ്ബുക്കില്‍ കുറിച്ചത്. അയ്യപ്പനെ കാണാനാവില്ലെന്ന അറിവോടെ തന്നെ ഇത്രകാലവും മണ്ഡലകാലവ്രതം അനുഷ്ഠിച്ചുവെന്നും ഇപ്പോള്‍ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ അയ്യപ്പനെ കാണാന്‍ അതിയായ ആ?ഗ്രഹമുണ്ടെന്നും രേഷ്മ വിശദമാക്കിയിരുന്നു.മുഴുവന്‍ ആചാര വിധികളോടും കൂടി തന്നെയാണ് മാലയിട്ട്, 41 ദിവസം വ്രതം അനുഷ്ഠിച്ചത്. മത്സ്യ മാംസാദികള്‍ വെടിഞ്ഞ്, ഭര്‍തൃ സാമീപ്യത്തില്‍ നിന്നകന്ന് നിന്ന്, അയ്യപ്പനെ ധ്യാനിച്ച്, ഈശ്വര ചിന്തകള്‍ മാത്രം മനസില്‍ നിറച്ച്, ഇരുമുടികെട്ടു നിറച്ച് മലയ്ക്ക് പോകും. ആര്‍ത്തവത്തെക്കുറിച്ച് ആശങ്കപ്പെടുന്നവരോട് അത് മലമൂത്രവിസര്‍ജ്യവും വിയര്‍പ്പും പോലെ ശരീരത്തില്‍ ആവശ്യമില്ലാത്തത് പുറംതള്ളല്‍ മാത്രമാണെന്നും രേഷ്മ മറുപടി നല്‍കിയിരുന്നു. അതേസമയം
രേഷ്മ നിഷാന്തിന് ശബരിമലയില്‍ പോകാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് മന്ത്രി ഇ.പി.ജയരാജന്‍. മലയ്ക്ക് പോകുന്ന എല്ലാവര്‍ക്കും സര്‍ക്കാര്‍ സുരക്ഷ ഒരുക്കും. എല്ലാ വിശ്വാസികള്‍ക്കും സന്നിധാനത്ത് പോകാന്‍ സ്വാതന്ത്ര്യമുണ്ട്. വിശ്വാസികളുമായി ഏറ്റുമുട്ടാന്‍ സര്‍ക്കാരില്ല. ആര്‍എസ്എസിന്റേത് സങ്കുചിത രാഷ്ട്രീയക്കളിയാണെന്നും ഇ.പി.ജയരാജന്‍ ആരോപിച്ചു.

0Shares