ഭീകരര്‍ക്ക് സഹായം; ഖത്തറുമായുള്ള നയതന്ത്രബന്ധം നാലു രാജ്യങ്ങള്‍ അവസാനിപ്പിച്ചു.

  • Post category:news
  • Reading time:1 min read
You are currently viewing ഭീകരര്‍ക്ക് സഹായം; ഖത്തറുമായുള്ള നയതന്ത്രബന്ധം നാലു രാജ്യങ്ങള്‍ അവസാനിപ്പിച്ചു.

ദുബായ്: ഭീകരര്‍ക്ക് സഹായം നല്‍കുന്നുവെന്ന് ആരോപിച്ച് ഖത്തറുമായുള്ള നയതന്ത്രബന്ധം സൗദി അറേബ്യയടക്കമുള്ള നാലു രാജ്യങ്ങള്‍ അവസാനിപ്പിച്ചു. സൗദിക്കുപുറമെ യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളാണ് നയതന്ത്രബന്ധം വിച്ഛേദിച്ചത്. ഖത്തറിലെ എംബസികളടച്ച രാജ്യങ്ങള്‍, തങ്ങളുടെ ജീവനക്കാരെ ഇവിടെനിന്നു പിന്‍വലിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഗള്‍ഫ് മേഖലയിലെ സുരക്ഷ ഖത്തര്‍ അസ്ഥിരമാക്കിയെന്നും യുഎഇ ഭരണകൂടം നിരീക്ഷിച്ചു.

യെമനില്‍ പോരാട്ടം നടത്തുന്ന സഖ്യസേനയില്‍നിന്ന് ഖത്തറിനെ ഒഴിവാക്കിയതായി സൗദിയും വ്യക്തമാക്കിയിട്ടുണ്ട്. ഖത്തറിലേക്കുള്ള വ്യോമ നാവിക ഗതാഗതസംവിധാനങ്ങള്‍ അവസാനിപ്പിക്കാനും നാലു രാജ്യങ്ങളും തീരുമാനിച്ചു. എന്നാല്‍ ഗതാഗതം അവസാനിപ്പിക്കുന്നത് ഖത്തര്‍ എയര്‍വെയ്‌സ് സര്‍വീസിനെ ഗുരുതരമായി ബാധിക്കും.

 

0Shares