കോല്‍ക്കത്ത: പശ്ചിമബംഗാളിലെ അലിപുര്‍ദുര്‍ ജില്ലാ കളക്ടറായ നിഖില്‍ നിര്‍മൽ എന്ന ഐ.എ.എസ് ഉദ്യോഗസ്ഥനാണ് മാധ്യമങ്ങളിലെ തരാം. ഫേസ് ബുക്ക് വഴി മോശം കമന്റിട്ട യുവാവിനെ വിളിച്ചുവരുത്തി പഞ്ഞിക്കിട്ടതാണ് വാർത്തകളിൽ ഇടം നേടാൻ കാരണം. അതും ഭാര്യയുടെ ഫേസ്ബുക്കില്‍ മോശം കമന്റിട്ടതാണ് കളക്ടറെ പ്രകോപിപ്പിച്ചത്.
എറണാകുളം സ്വദേശിയായ നിര്‍മല്‍ 2011-ലാണ് സിവില്‍ സര്‍വീസില്‍ പ്രവേശിച്ചത്. നിലവിൽ അലിപുര്‍ദുര്‍ ജില്ലാ കളക്ടറാണ്. അതുകൊണ്ട്തന്നെ ജില്ലാ ഭരണാധികാരിയായ കളക്ടർ പ്രതിയായ യുവാവിനെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഫലാകട പോലീസ് സ്റ്റേഷനിലായിരുന്നു സംഭവം. ഭാര്യക്കൊപ്പമാണ് ജില്ലാ കളക്ടറായ നിഖില്‍ നിര്‍മൽ പോലീസ് സ്റ്റേഷനിലെത്തിയത്. എസ്.ഐ ഉള്‍പ്പെടെയുള്ളവര്‍ ആ സമയം സ്റ്റേഷനിലുണ്ടായിരുന്നു. അവിടെ വെച്ചാണ് പ്രതിയെ കളക്ടർ തന്നെ കൈകാര്യം ചെയ്തത്.
ഭാര്യയുടെ ഫേസ്ബുക്കില്‍ മോശം കമന്റിട്ടു; പ്രതിയെ കയ്യോടെ പിടികൂടി ജില്ലാ കളക്ടറായ മലയാളി ഐ.എ.എസ് ഉദ്യോഗസ്ഥന്‍; പിന്നീട് പോലീസ് സ്റ്റേഷനില്‍ ചെയ്തത്