ഭാര്യയുമായുള്ള വഴക്കിനെതുടര്‍ന്ന് മകനെ കഴുത്തു ഞെരിച്ചു കൊല്ലാന്‍ ശ്രമം; പരാജയപ്പെട്ടപ്പോള്‍ മകളെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്നു

  • Post category:news
  • Reading time:1 min read
You are currently viewing ഭാര്യയുമായുള്ള വഴക്കിനെതുടര്‍ന്ന് മകനെ കഴുത്തു ഞെരിച്ചു കൊല്ലാന്‍ ശ്രമം; പരാജയപ്പെട്ടപ്പോള്‍ മകളെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്നു

ഭാര്യയുമായുള്ള വഴക്കിനെത്തുടര്‍ന്ന് മകനെ ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടില്‍ കൊണ്ടുപോയി കഴുത്തു ഞെരിച്ചു കൊല്ലാന്‍ ശ്രമിച്ച പിതാവ് തിരിച്ചെത്തി മൂന്നര വയസ്സുകാരി മകളെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്നു. അഞ്ചുഗ്രാമത്തിനു സമീപം മയിലാടി മാര്‍ത്താണ്ഡപുരം സ്വദേശി ശെന്തില്‍ കുമാര്‍(42) ആണ് പ്രതി. ഭാര്യ രാമലക്ഷ്മിയുമായി വഴക്കിട്ടശേഷം പുറത്തുപോയി അല്പസമയത്തിനുള്ളില്‍ മകന്‍ ശ്യാം സുന്ദറി(7)നെ കാണാതാകുകയായിരുന്നു.

മകനെ അന്വേഷിച്ച് രാമലക്ഷ്മി ശെന്തിലിന്‍റെ അച്ഛനും അമ്മയും താമസിക്കുന്ന തൊട്ടടുത്തുള്ള വീട്ടിലെത്തിയപ്പോള്‍, കുട്ടിയെ കഴുത്തില്‍ കയര്‍ മുറുകി ബോധംകെട്ട നിലയില്‍ കണ്ടു. ഈസമയം വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല. മകനെ നാഗര്‍കോവിലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച രാമലക്ഷ്മി, ശെന്തിലിനെ ഫോണില്‍ വിളിച്ചെങ്കിലും ഇയാള്‍ ഫോണ്‍ എടുത്തില്ല.

വീട്ടില്‍ മകള്‍ സഞ്ജന ഒറ്റയ്ക്കായതിനാല്‍ അയല്‍വാസിയെ വിളിച്ച് വിവരം പറഞ്ഞു. അവര്‍ എത്തിയപ്പോള്‍ വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു. കതകു പൊളിച്ച് അകത്തുകയറിയപ്പോഴാണ് കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്‌.

0Shares