ഭാര്യയുമായി വഴക്കിട്ട പൈലറ്റ് വീടിന് മുകളിലേക്ക് വിമാനം ഇടിച്ചിറക്കി; പിന്നീട് സംഭവിച്ചത്

  • Post category:news
  • Reading time:1 min read
You are currently viewing ഭാര്യയുമായി വഴക്കിട്ട പൈലറ്റ് വീടിന് മുകളിലേക്ക് വിമാനം ഇടിച്ചിറക്കി; പിന്നീട് സംഭവിച്ചത്

വാഷിംഗ്ടണ്‍: അമേരിക്കയിലെ ഓഹയില്‍ ഭാര്യയുമായി വഴക്കിട്ട പൈലറ്റ് വീടിന് മുകളിലേക്ക് വിമാനം ഇടിച്ചിറക്കി. നിയന്ത്രിക്കാനാവാത്ത ദേഷ്യത്തെ തുടര്‍ന്നാണ് പൈലറ്റായ ഡ്വെയ്ന്‍ യൂദ് എന്ന (47)ക്കാരന്‍ സ്വന്തം വീടിന് മുകളിലേയ്ക്ക് വിമാനം ഇടിച്ചിറക്കിയത്. ഭാര്യയുമായി നിരന്തരം വഴക്കിടാറുള്ള ഇയാളെ ഭാര്യയെ മര്‍ദ്ദിച്ചെന്ന കുറ്റത്തിന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യം ലഭിച്ച ഇയാള്‍ പുറത്തിറങ്ങി ഭാര്യയോട് പ്രതികാരം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനായി തന്റെ ഇരുനില വീട്ടിലേയ്ക്ക് വിമാനം ഇടിച്ചിറക്കാന്‍ തീരുമാനിച്ചു. വിമാനം ഇടിച്ചിറക്കുന്ന സമയത്ത് ഭാര്യയും മകനും മാത്രനാണ് വീടിനുള്ളിലുണ്ടായിരുന്നത്.എന്നാല്‍ ഇടിയുടെ ആഘാതത്തില്‍ വീട് കത്തിയമര്‍ന്നെങ്കിലും അവരിരുവരും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. സംഭവം നടന്നതിനു പിന്നാലെ പോലീസ് നടത്തിയെ തെരച്ചിലിലാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് യൂദിന്റെ മൃതദേഹം കണ്ടെടുത്തത്. പരിചയ സമ്പന്നനായ പൈലറ്റായിരുന്നു യൂദ് എന്ന് പോലീസ് പറയുന്നു. ഏത് കമ്പനിയുടെ വിമാനമാണ് ഇയാള്‍ ഓടിച്ചിരുന്നെന്ന് കണ്ടെത്താനായിട്ടില്ല.

0Shares