ഭാര്യയുമായി അവിഹിത ബന്ധം; യുവാവ് ബന്ധുവിനെ കുത്തിക്കൊന്നു; കൂടെ വന്നവര്‍ മൊബൈല്‍ ഫോണും കവര്‍ന്നു

  • Post category:news
  • Reading time:1 min read
You are currently viewing ഭാര്യയുമായി അവിഹിത ബന്ധം; യുവാവ് ബന്ധുവിനെ കുത്തിക്കൊന്നു; കൂടെ വന്നവര്‍ മൊബൈല്‍ ഫോണും കവര്‍ന്നു

ന്യൂഡല്‍ഹി: ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്നാരോപിച്ച് യുവാവ് ബന്ധുവിനെ കുത്തിക്കൊന്നു. ഡല്‍ഹിയിലെ നിഹല്‍ വിഹര്‍ പൊലീസ് സ്റ്റേഷന്‍ പരിധിക്കുള്ളിലാണ് സംഭവം. കേസില്‍ അനില്‍ ചൗധരി(38)എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ ബന്ധുവായ വികാസ് യാദവാ(30)ണ് കൊല്ലപ്പെട്ടത്. ചൗധരിക്കൊപ്പം കൂട്ടാളികളായിരുന്ന രണ്ട് പേരെ കൂടി മോഷണ കേസിന് പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ചയാണ് സംഭവം. വികാസിനെ ചൗതരി തന്റെ വീട്ടില്‍ വിളിച്ചു വരുത്തിയാണ് കൊല നടത്തിയത്. ഇരുവരുടെയും സംഭാഷണത്തിനൊടുവില്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു. ശേഷം രോക്ഷം പൂണ്ട ചൗധരി തന്റെ കൈയ്യില്‍ കരുതിയിരുന്ന കത്തിയെടുത്ത് കുത്തുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഭാര്യ പൊലീസില്‍ വിവരമറിയിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് വികാസിന്റെ മൃതദേഹം ഡല്‍ഹിയിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. സംഭവ വേളയില്‍ വികാസിന്റെ പക്കല്‍ ഉണ്ടായിരുന്ന 15,000 രൂപ വിലമതിക്കുന്ന ഫോണും ആഭരണങ്ങളും മോഷ്ടിച്ച കുറ്റത്തിനാണ് ചൗധരി ഒപ്പമുണ്ടായിരുന്ന ബഗില്‍(38)കംറൂള്‍ ഹുഡ(27) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. വികാസ് ദില്ലിയിലെ കെമിക്കല്‍ ഫാക്ടറിയിലും ചൗധരി ഒരു ഷൂ ഫാക്ടറിയിലുമാണ് ജോലി നോക്കിരുന്നത്.

0Shares