ഭാര്യക്ക് പിറന്നാള്‍ ദിനത്തില്‍ സര്‍പ്രൈസ് നല്‍കാന്‍ ജനാല വഴി ഫ്‌ളാറ്റിലെത്തി; പിന്നീട് യുവാവിന് സംഭവിച്ചത്

  • Post category:news
  • Reading time:1 min read
You are currently viewing ഭാര്യക്ക് പിറന്നാള്‍ ദിനത്തില്‍ സര്‍പ്രൈസ് നല്‍കാന്‍ ജനാല വഴി ഫ്‌ളാറ്റിലെത്തി; പിന്നീട് യുവാവിന് സംഭവിച്ചത്

മുംബൈ: ഭാര്യക്ക് പിറന്നാള്‍ ദിനത്തില്‍ സര്‍പ്രൈസ് നല്‍കാന്‍ ജനാല വഴി ഫ്ലാറ്റില്‍ കടക്കാന്‍ ശ്രമിച്ച യുവാവിന് ദാരുണാന്ത്യം. മുംബൈയിലെ ശാന്തകുറുസ് എന്ന ഫ്ലാറ്റിലാണ് സംഭവം നടന്നത്. ഐ.ടി പ്രഫഷണലായ തേജസ് ദുബെ(26)എന്ന യുവാവാണ് ഫ്ലാറ്റിന്റെ ആറാം നിലയില്‍ നിന്ന് വീണ് മരിച്ചത്. ഭാര്യയുടെ പിറന്നാള്‍ പ്രമാണിച്ച് ജോലി സ്ഥലത്ത് നിന്നും മുബൈയില്‍ എത്തിയ തേജസ് കൂട്ടുകാരന്റെ ഫ്ലാറ്റിലാണ് താമസിച്ചിരുന്നത്. ഇരുവരും ചേര്‍ന്ന് ആറാം നിലയിലുള്ള ഫ്ലാറ്റിന്റെ ജനാല വഴി സര്‍പ്രൈസ് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. രാവിലെ അഞ്ചരയോടെ തേജസ് ഫ്ലാറ്റിന്റെ മുമ്പിലെത്തി. തേജസ് കൂട്ടുകാരനെ താഴെ നിര്‍ത്തി മുകളിലേക്ക് കയറുകയായിരുന്നു. ജനലിലൂടെ ഉള്ളിലേക്ക് കടക്കുന്നതിനിടയിലാണ് നിലതെറ്റി താഴേക്ക് വീണ് മരണം സംഭവിച്ചത്. വാച്ച് മാനാണ് തേജസിനെ ആശുപത്രിയില്‍ എത്തിച്ചത്. തേജസും കൂട്ടുകാരനും മദ്യപിച്ചിരുന്നതായി പൊലീസ് പറയുന്നു. 2014 മുതല്‍ ബെല്‍ജിയത്തില്‍ ജോലി നോക്കുകയാണ് തേജസ്. ഭാര്യ പൂനെയില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനിയറാണ്. പ്രണയിച്ച് വിവാഹിതരായവരാണ് ഇവര്‍.

0Shares