ഭാരതത്തിന് ശക്തമായ ഒരു ഭരണഘടനയുണ്ട്; നമ്മുടെ പൈതൃകത്തെ നശിപ്പിക്കാന്‍ സമ്മതിക്കരുത്: ടിക്കാറാം മീണ

  • Post category:news
  • Reading time:1 min read
You are currently viewing ഭാരതത്തിന് ശക്തമായ ഒരു ഭരണഘടനയുണ്ട്; നമ്മുടെ പൈതൃകത്തെ നശിപ്പിക്കാന്‍ സമ്മതിക്കരുത്: ടിക്കാറാം മീണ

തിരൂരങ്ങാടി: ആരെങ്കിലും ജനങ്ങളെ തമ്മിലടിപ്പിക്കാന്‍ ശ്രമിച്ചാല്‍ അത് നടക്കാന്‍ പോകുന്നില്ലെന്ന മുന്നറിയിപ്പ് നല്‍കി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പരസ്യമായ പ്രതിഷേധമായിരുന്നു അദ്ദേഹം നടത്തിയത്. അതേസമയം ഭാരതത്തിന് ശക്തമായ ഒരു ഭരണഘടനയുണ്ടെന്നും നമ്മുടെ പൈതൃകം മതനിരപേക്ഷതയാണെന്നും അദ്ദേഹം പറഞ്ഞു. ഭരണത്തിന്‍റെ അഹങ്കാരത്തിലാണ് ഇങ്ങനെ ജനങ്ങളെ വലക്കുന്നതെന്നും അദ്ദേഹം വിലയിരുത്തി.

സഹോദരങ്ങളായി നിന്നവര്‍ ഇന്ന് പരസ്പരം വെല്ലുവിളക്കുന്നു. അതല്ല ഭാരതം, അതല്ല ജനങ്ങള്‍ ആഗ്രഹിക്കുന്നത്. ഭാരത നിര്‍മ്മാണത്തിന് വേണ്ടി നമ്മള്‍ സഹിച്ച ത്യാഗങ്ങള്‍ അതില്‍ എല്ലാവര്‍ക്കും തുല്യ സംഭാവനയുണ്ട്. അതുകൊണ്ട് വളരെ ശക്തമായി പ്രതികരിക്കും, ഇതിന് യാതൊരു സംശയവുമില്ല. ഇങ്ങനെയുള്ള ശക്തികളെ തോല്‍പിച്ചതാണ് നമ്മുടെ രാജ്യമെന്നും ടിക്കാറാം മീണ കൂട്ടിച്ചേര്‍ത്തു.

0Shares