
ആന്ധ്രാപ്രദേശ്: ആന്ധ്രാപ്രദേശിലെ വിശാഘപട്ടണത്ത് സ്വന്തം മക്കളുടെ മുന്നില്‍ വെച്ച് അമ്മ കൂട്ട മാനഭംഗത്തിനിരയായി. മൂന്നു മക്കളുടെ മുന്നില്‍ വച്ചാണ് അമ്മയെ നാലു പേരടങ്ങുന്ന സംഘം മാനഭംഗപ്പെടുത്തിയത്. തിങ്കളാഴ്ച വൈകുന്നേരം വിശാഖപട്ടണം ഗാജുവാക്കയിലാണ് ക്രൂരകൃത്യം നടന്നത്. 35 കാരിയായ യുവതിയാണ് പീഡനത്തിന് ഇരയായത്. 
ഭര്‍ത്താവ് പുറത്തുപോയ സമയം വീടിനുള്ളില്‍ അതിക്രമിച്ചുകയറിയ നാലു പേരടങ്ങുന്ന സംഘമാണ് ക്രൂരകൃത്യത്തിനു പിന്നില്‍. ഈ നാലു പേരില്‍ രണ്ടു പേരാണ് യുവതിയെ മാനഭംഗപ്പെടുത്തിയത് എന്നാണ് വിവരം. ഇവരിൽ ഒരാള്‍ പ്രായപൂർത്തിയാകാത്തയാളാണ്. യുവതിയുടെ പരാതിയില്‍ പോലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തുവരികയാണ്.